ആ മമ്മൂട്ടി ചിത്രം മോഹൻലാൽ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലും ഉണ്ടെന്നതാണ് ഏറ്റവും വലിയ സന്തോഷം; വെളിപ്പെടുത്തലുമായി രഞ്ജിത്ത്

337

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും ഇപ്പോൾ നടനുമാണ് രഞ്ജിത്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിലും തിരക്കഥയിലും പുറത്തിറങ്ങിയിട്ടുള്ളത്.

മലയാളത്തിലെ താരരാജാക്കൻമാരേയും യുവനിരയേയും നായകൻമാരാക്കി നിരവധി സൂപ്പർഹിറ്റുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടി രഞ്ജിത് കൂട്ടുകെട്ടിലെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് മലയാളത്തിൽ ഉള്ളത്.

Advertisements

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, വല്ല്യേട്ടൻ, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങി മമ്മൂട്ടിയുടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ പല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ളത് രഞ്ജിത്താണ്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് രഞ്ജിത്ത്.

സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു രഞ്ജിത്തിന്റെ തുറന്നു പറച്ചിൽ.
താൻ പടമൊന്നും ചെയ്യാൻ തീരുമാനിക്കാത്ത സമയത്ത് തന്നെ രഞ്ജിത്ത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഞാനാണ് നായകനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെല്ലാം പ്രിയപ്പെട്ടതാണെന്നും രഞ്ജിത്ത് പറയുന്നു.

പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂക്കയോട് ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നു. പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും നീ തൃശ്ശൂർ ആയിരിക്കും ഷൂട്ട് ചെയ്യാൻ പോകുന്നത് അല്ലേ എന്ന് മമ്മൂക്ക ഇങ്ങോട്ടു ചോദിച്ചു. മോഹൻലാൽ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽ പ്രാഞ്ചിയേട്ടൻ ഉണ്ട് എന്നതാണ് ഏറെ സന്തോഷമെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.

എന്റെയും മമ്മൂക്കയുടെയും നിർമ്മാണ കമ്പനികൾ ചേർന്നാണ് പ്രാഞ്ചിയേട്ടൻ ചെയ്തത്. തന്റെ സിനിമകളിൽ അഭിനയിക്കാൻ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല. ഇന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളതെന്നും രഞ്ജിത്ത് പറയുന്നു.

Advertisement