ആലിയയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് രൺബീർ, താൻ വിവാഹം കഴിക്കാൻ ഇല്ലെന്ന് ആലിയ, ഞെട്ടി ആരാധകർ

173

ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയാ ഭട്ടും. ആലിയ രൺബീർ പ്രണയ ബന്ധം വർഷങ്ങളായി ബോളിവുഡിലെ വളരെ നായളായുള്ള വാർത്തയൈണ്. പ്രണയത്തിലായത് മുതൽ ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായകനടൻമാരിൽ ഒരാളായി മാറിയ താരമാണ് രൺബീർ. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് ശ്രദ്ധിക്കപ്പെട്ടത്. താരജോഡികളുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. രൺബീറിന്റെ കുടുംബത്തിനൊപ്പമുളള ആലിയയുടെ ചിത്രങ്ങളെല്ലാം മുൻപ് ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisements

സെലക്ടീവായി മാത്രം സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന ബോളിവുഡിലെ രണ്ട് താരങ്ങൾ കൂടിയാണ് ഇവർ. രണ്ട് വർഷമായി ആലിയ ഭട്ടുമായി പ്രണയത്തിലാണ് രൺബീർ. താരപുത്രന്റെ കുടുംബ ചടങ്ങുകളിലെല്ലാം മിക്കപ്പോഴും ആലിയയും പങ്കെടുക്കാറുണ്ട്.

അതേസമയം പ്രണയത്തിലായത് മുതൽ ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം കൂടിയാണിത്. 2020ൽ താരജോഡികൾ വിവാഹിതരാകാൻ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ രൺബീറിന്റെ പിതാവ് റിഷി കപൂറിന്റെ വിയോഗത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചതായും വാർത്തകൾ വന്നു. എന്നാൽ വിവാഹ വാർത്തകളോടൊന്നും രൺബീറും ആലിയയും ഇതുവരെ പ്രതികരിച്ചിരുന്നില്ല. നിലവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്.

രൺബീറും ആലിയയും ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡ് ചിത്രത്തിന് പുറമെ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ആർആർആറിലും നടി അഭിനയിക്കുന്നുണ്ട്. രാംചരൺ തേജയും ജൂനിയർ എൻടിആറുമാണ് ചിത്രത്തിലെ നായകന്മാർ.

അതേ സമയം ആലിയയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് രൺബീർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ ഇതിനകം തന്നെ വിവാഹം നടക്കുമായിരുന്നുവെന്ന് രൺബീർ പറഞ്ഞു. ഫിലിം ജേണലിസ്റ്റ് രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞത്.

ലോക് ഡൗൺ കാലത്ത് കുറച്ചുദിവസം രൺബീർ ആലിയയുമൊത്ത് ആയിരുന്നു താമസം. ഏതെങ്കിലും ഓൺലൈൻ ക്ലാസിനു ചേർന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന്, ‘എന്റെ പ്രിയ സഖി ആലിയ ഇക്കാര്യങ്ങളിൽ എന്നെക്കാൾ മിടുക്കിയാണ്. ഗിറ്റാർ തൊട്ട് തിരക്കഥ വരെ ഓൺലൈനിൽ പഠിക്കുകയാണ്. ഞാൻ ഇത്തരം ക്ലാസുകളിൽ ഒന്നും അറ്റൻഡ് ചെയ്യുന്നില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുക,സിനിമ കാണുക എന്നത് മാത്രമാണ് എന്റെ ഹോബി.’

അതേസമയം വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് ആലിയ ഭട്ട് എത്തിയിരുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വിവാഹത്തെ കുറിച്ച് മനസുതുറന്നത്. പുറത്തുവന്ന വാർത്തകളെല്ലം തളളിക്കളഞ്ഞുകൊണ്ടാണ് നടി എത്തിയത്. ഞാൻ എന്ന് വിവാഹിതയാകുമെന്നാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടതെന്ന് ആലിയ പറയുന്നു.

സ്ഥിരമായി കേൾക്കുന്നൊരു ചോദ്യമാണിത്. എന്നാൽ എനിക്ക് വെറും 25 വയസ്സ് മാത്രമാണ് പ്രായം. ഞാൻ ഇത്ര നേരത്തെ വിവാഹിതയാകണോ, നടി ചോദിക്കുന്നു. അതേസമയം പെട്ടെന്ന് ഒന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നാണ് നടി പറയുന്നത്. താൻ വളരെ ചെറുപ്പമാണെന്നും അഭിമുഖത്തിൽ ആലിയ ഭട്ട് പറഞ്ഞു.

Advertisement