കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്ന് തീരുമാനിച്ചു: ചക്കപ്പഴത്തിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി അർജുൻ സോമശേഖരൻ

600

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി നടനും നർത്തകനുമായ അർജുൻ സോമശേഖരൻ. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കവെയാണ് അർജുൻ കാരണം വ്യക്തമാക്കിയത്.

അർജുന്റെ വാക്കുകൾ ഇങ്ങനെ: സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകൾ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാൻസ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിൻമാറാൻ തീരുമാനിച്ചത്. ഒരു മാസം വർക്കിനിടയിൽ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല.

Advertisements

200 വിദ്യാർഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷൻ കൂടിയാണ് നൃത്തം. അതിൽ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്.

സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകൾ മാനേജ് ചെയ്യാൻ പറ്റുന്നില്ല. ഡാൻസ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാൻ. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നിൽക്കും. ഇനി സമയത്തിനനുസരിച്ച് നല്ല ഓഫറുകൾ വന്നാൽ അഭിനയത്തിൽ വീണ്ടും നോക്കാമെന്നും അർജുൻ പറയുന്നു.

അതേ സമയം മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായിരുന്നു ചക്കപ്പഴം. ഇതിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അർജുൻ സോമശേഖരൻ ആണ്. ടിക് ടോക്കിലും മറ്റും പരിചിതനായ പലരുടെയും കന്നി സ്‌ക്രീൻ പ്രസൻസ് ആയിരുന്നു ചക്കപ്പഴം. അത്തരത്തിൽ ആയിരുന്നു അർജുനും എത്തിയത്.

നർത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് ആയ അർജുന് ടിക് ടോക് താരമെന്ന നിലയിലും നർത്തകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഇതിനിടെയാണ് താരം ചക്കപ്പഴത്തിൽ അഭിനയിക്കുന്നതും പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നതും. ഇതിനിടെയാണ് അർജുന്റെ പിന്മാറ്റം ചർച്ചയായത്. അർജുൻ ചക്കപ്പഴത്തിൽ നിന്നു പിൻമാറി എന്ന വാർത്ത പ്രേക്ഷകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Advertisement