ആ സൂപ്പർ ഹിറ്റ് മൂവിയുടെ കഥ ആദ്യം കേട്ടത് എന്റെ ഭാര്യയും മക്കളും, പിന്നെയാണ് ലാലേട്ടൻ വരെ കേട്ടത്; വെളപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

168

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സന്തത സഹചാരിയും ആശിർവാദ് പ്രെഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സാരഥിയുമായ ആന്റണി പെരുമ്പാവൂർ മലയാളികൾക്കിടയിൽ സുപരിചിതനാണ്. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളും ഏവർക്കും അറിയാവുന്നത്.

തനിക്ക് മോഹൻലാലിനോടുള്ള അടുപ്പത്തെക്കുറിച്ചും സിനിമാ നിർമ്മാണത്തെ കുറിച്ചും തുറന്നു പറയുകയാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൽ. സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആന്റണി പെരുമ്പാവൂർ മനസ്സു തുറന്നത്.

Advertisements

പല സിനിമാക്കഥകളും കുടുംബത്തിനൊപ്പമിരുന്നാണ് കേൾക്കാറുള്ളതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഭാര്യ ശാന്തിയും മക്കളും സിനിമാ പ്രേമികളാണ്. എല്ലാവരുടെയും സിനിമകൾ അവർ കാണും. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായ ദൃശ്യത്തിന്റെ കഥ ജിത്തു ജോസഫ് ആദ്യം പറയുന്നത് എന്റെ ഭാര്യയോടും മക്കളോടുമാണ്.

ജിത്തു ജോസഫ് എന്റെ ഫാമിലി ഫ്രണ്ടായിരുന്നു. ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറയുന്നു.
ദൃശ്യത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞത് താനാണെന്നും ചിത്രം ഇത്രയധികം ഹിറ്റായിമാറുമെന്ന് അറിയില്ലായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

മലയാളത്തിൽ പിന്നീട് ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കാൻ ദൃശ്യത്തിന്റെ വിജയം വലിയ പ്രചോദനമായെന്നും സിനിമ നിർമിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ടെല്ലാം ലാലേട്ടന്റെ എല്ലാ കാര്യങ്ങളും താനാണ് നോക്കിയിരുന്നതെന്നും ഈയടുത്തകാലത്താണ് അതിന് മാറ്റം വന്നതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

Advertisement