ഇന്നത്തെ പോലെ അല്ല, അന്നത്തെ പ്രണയങ്ങൾക്ക് സത്യം ഉണ്ടായിരുന്നു: തുറന്നു പറഞ്ഞ് ആനി

256

അമ്മയാണ സത്യം എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെ നായികയായി എത്തി പിന്നീട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് നടി ആനി. നിരവധി സിനിമകളിലൂടെ വളരെ പെട്ടന്നാണ് താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്.

സംവിധായകൻ ഷാജി കൈലാസസിനെ പ്രണയിച്ച് വിവാഹം കഴിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെ താരം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്.

Advertisements

Also Read
അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

രണ്ടു ആൺകുട്ടികൾ ആണ് ആനി ഷാജി കൈലാസ് ദമ്പതികൾക്കുള്ളത്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആനി.

മലയാലളത്തിന്റെ പ്രിയപ്പെട്ട സിനിമ സീരിയൽ നടിയായ സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് ആനി തന്റെ കുടുംബ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ്സ് തുറന്നത്. നിങ്ങളുടെ പ്രണയത്തെ കുറിച്ച് പറയാമോ എന്ന് സ്വാസിക ചോദിച്ചപ്പോൾ ഇത്രയും കാലം കഴിഞ്ഞിട്ടും ആ ചോദ്യം വിട്ടില്ലേയെന്നായിരുന്നു താരത്തിന്റെ മറുപടി.

ആരാണ് പ്രണയം ആദ്യം പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഞാൻ പറഞ്ഞുയെന്നേ പറയാനാവൂ. അദ്ദേഹം സമ്മതിക്കില്ലല്ലോ, സത്യത്തിൽ ഞങ്ങൾ രണ്ടാളും പരസ്പരം ഇഷ്ട്ടം തുറന്ന്പറഞ്ഞിരുന്നില്ല. രഞ്ജിയേട്ടനായിരുന്നു ഞങ്ങൾക്കിടയിലെ മീഡിയേറ്റർ.

ഏട്ടനിങ്ങനെ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞ് എന്റടുത്ത് വന്നത് അദ്ദേഹമായിരുന്നു. അതിൽ എന്റെ മറുപടി ചോദിച്ചു. അതോടെ ചോദ്യവും പറച്ചിലും എല്ലാം കഴിഞ്ഞു. ആ സമയത്തൊക്കെ ഇന്നത്തെ പോലെ ഒന്നും അല്ലായിരുന്നല്ലോ. ഒന്നിച്ചുള്ള കറക്കങ്ങൾ ഒന്നും അന്ന് ഇല്ലായിരുന്നു. പക്ഷെ അന്നൊക്കെ സത്യമുള്ള പ്രണയങ്ങൾ ആയിരുന്നു കൂടുതലും.

അത് കൊണ്ട് തന്നെ ഇനി അങ്ങോട്ട് ഒരുമിച്ച് ജീവിക്കാനും ഞങ്ങൾ തീരുമാനിച്ചു. അതിനു ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. അതിനിടയിൽ കറങ്ങി നടക്കുകയൊന്നും ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുകയായിരുന്നുവെന്നും ആനി പറയുന്നു.

Also Read
അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും തന്നെ നൽകണം, അത് പറയുന്നത്ര എളുപ്പമല്ല: അമൃതാ സുരേഷ് പറയുന്നു

Advertisement