ഞാൻ ഒരു കേസ് ഫയൽ ചെയ്താൽ ഈ പോസ്റ്റ് ചെയ്യുന്ന കംപ്ലീറ്റ് ആൾക്കാരും എന്റെ പിറകെ വരേണ്ടി വരും: യൂട്യൂബിൽ തന്നെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടി രേഖ

16

ടിവി സീരീയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാമായി മാറിയ നടിയാണ് രേഖ രതീഷ്. ജീവിതത്തിലെ ചില ഉയർച്ച താഴ്ചകളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്ന രേഖ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളെക്കുറിച്ചു തുറന്നു പറയുകയാണിപ്പോൾ.

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചും അല്ലാതെയും ഉള്ള വീഡിയോ പ്രചരിപ്പിച്ചു അതിലൂടെ വരുമാനം ഉണ്ടാക്കുന്നവർക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് താരം.

Advertisements

രേഖ രതീഷിന്റെ വാക്കുകൾ ഇങ്ങനെ:

നമ്മളെ അറിയാത്ത നാല് പേര് വന്ന് നമ്മളെ കുറ്റപ്പെടുത്തുന്നു. അതിനെ ഓർത്ത് നമ്മൾ എന്തിന് വിഷമിക്കണം. സെലിബ്രിറ്റീസിനെ വച്ച് ജീവിച്ച് പോകുന്നവർ, യൂട്യൂബിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇത്ര ലൈക്ക് ഇത്ര കമന്റ് കിട്ടും, ഇത്ര വ്യൂവേർസ് കിട്ടും, അതിൽ ജീവിച്ച് പോകാമെന്ന് കരുതുന്ന ഒരുപാട് പാവപ്പെട്ട ചേട്ടൻമാരും ചേച്ചിമാരുമുണ്ട്.

അതിന് ഡബ്ബ് ചെയ്യാൻ വേണ്ടി വളരെ ഓഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ അവർ തന്നെ സ്വയം കേൾക്കുമ്പോൾ ഒരു ഉളുപ്പ് തോന്നത്തില്ലേ. പറയുന്നവർ പറയട്ടെ. അതിൽ നിന്ന് അവർക്ക് പത്തുപൈസ ഉണ്ടാവുന്നുണ്ട്. എന്നാൽ, കോടതിയിൽ പോയി ഞാൻ ഒരു കേസ് ഫയൽ ചെയ്താൽ ഈ പോസ്റ്റ് ചെയ്യുന്ന കംപ്ലീറ്റ് ആൾക്കാരും എന്റെ പിറകെ വരേണ്ടി വരും. കേസ് വിഡ്രോ ചെയ്യണമെന്നും പറഞ്ഞ് രേഖ പറയുന്നു.

എന്നാൽ അഭിനയത്തിൽ ഇനി തിരിച്ചു വരില്ലെന്ന് ഒരിക്കൽ ചിന്തിച്ചിരുന്നുവെന്നും രേഖ പങ്കുവച്ചു. ആ തീരുമാനത്തിൽ നിന്നും പിന്മാറുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ പിന്തുണയിലൂടെയാണെന്നും താരം വ്യക്തമാക്കി. ഒരുപാട് അപ്‌സ് ആന്റ് ഡൗൺസ് എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടാമതൊരു തിരിച്ച് വരവുണ്ടാകുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ വിളിയിലൂടയാണ്.

അഭിനയിക്കാൻ വേണ്ടി. ഞാൻ വരുന്നില്ല എനിക്ക് ഭയങ്കര നാണക്കേടാണ് എല്ലാവരെയും ഫേസ് ചെയ്യാനെന്ന് പറഞ്ഞു. ഞാൻ ഇനി ഈ ഫീൽഡിലേക്ക് വരില്ല. കാരണം അത്രത്തോളം എന്നെ വലിച്ചുവാരി പേസ്റ്റാക്കിയിട്ടുണ്ട്. ഇനി വേറെന്ത് ജോലിക്കും പോകാം. വീട്ടുജോലി ചെയ്ത് ജീവിച്ചാലും ഇനി ഈ ഫീൽഡിലോട്ട് വരില്ല. എന്നെ നാണം കെടുത്തി. എന്നാൽ, വാ കീറിയ ദൈവത്തിന് ചോറ് തരാൻ അറിയാമെന്നായിരുന്നു അവർ പറഞ്ഞത്.’ രേഖ പറഞ്ഞു

Advertisement