ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനവും; തുറന്ന് പറഞ്ഞ് ലെന, ഇനി കെട്ടില്ലെന്നും താരം

483

വർഷങ്ങളായി മലയാള സിനിമയിൽ നായികയായും സഹനടിയായും എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് നടി ലെന. വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുക ആയിരുന്നു. തന്നെക്കാൾ മുതിർന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകൾ അവതരിപ്പിക്കാനും ഒന്നും ലെന ഒരിക്കലും മടിച്ചു നിൽക്കാറില്ല.

കരിയറിലെ ഈ ബോൾഡായ തീരുമാനങ്ങൾ തന്നെയാണ് ലെന സ്വന്തം ജീവിതത്തിലും കൈകൊണ്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികൾ വേണ്ടെന്ന തീരുമാനം, തുടർന്നുള്ള വിവാഹമോചനം എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകൾ ഉണ്ട്.

Advertisements

താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്നും വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനത്തിൽ ഇപ്പോൾ സന്തോഷമുണ്ടെന്നും ലെന തുറന്നു പറഞ്ഞിരുന്നു. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ലെന മനസ് തുറന്നത്.

അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തിൽ ആണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടെന്നും ലെന വ്യക്തമാക്കിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ൽ പിജി പൂർത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നാണ്.

കുട്ടികൾ വേണ്ടെന്നുള്ള ആ തീരുമാനത്തിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട്. രണ്ടുപേർ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതിൽ കുഴപ്പമില്ല. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്.

Also Read
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

ജീവിതത്തിൽ തെറ്റും ശരിയും ഇല്ല, ട്രയൽസ് ആൻഡ് ഇറേഴ്സ് അല്ലേ. ഒരു തീരുമാനത്തെ ഓർത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം.

തീർന്ന സമയത്തു ഡിവോഴ്സ് ചെയ്തു ഇപ്പോൾ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്നും ലെന പറഞ്ഞിരുന്നു.

Also Read
പരസ്പരത്തിലൂടെ മനസ് കീഴടക്കിയ റൂബി! പ്രിയതമനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പുറത്ത്; വിശേഷമെന്ത് എന്ന് തിരക്കി ആരാധകര്‍

Advertisement