എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനമായിട്ടാണ് നിങ്ങളുടെ ചീത്തവിളികളും കുറ്റം പറച്ചിലുകളും ഞാൻ കാണുന്നത്: തുറന്ന് പറഞ്ഞ് ശരണ്യ ആനന്ദ്

127

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മേജർ രവി ഒരുക്കിയ പട്ടാള ചിത്രമായ 1971 ബിയോണ്ട് ദി ബോർഡേഴ്സിലൂടെ മലയാള സിനിമയിലേക്കെതിയ താര സുന്ദരിയാണ് ശരണ്യ ആനന്ദ്. സിനിമയ്ക്ക് പുറമെ മലയാള സീരിയൽ രംഗത്തും ശരണ്യ സജീവമാണ്.

എന്നാൽ ആദ്യമാിയി സിനിമയിലേക്ക് ശരണ്യ അരങ്ങേറിയത് തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാളത്തിൽ സജീവമായ താരം ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അഭിനയം, ഫാഷൻ ഡിസൈനർ, കൊറിയഗ്രാഫർ, മോഡൽ എന്നിങ്ങനെ വ്യത്യസ്തമാർന്ന മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്.

Advertisements

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരയിലാണ് കുടുംബ വിളക്ക്. സൂപ്പർഹിറ്റായ ഈ പരമ്പരയിലെ വില്ലത്തി വേദികയായി അഭിനയിക്കുന്നച് ശരണ്യ ആനന്ദ്. വേദിയായി വളരെ മികച്ച പ്രകടനമാണ് ശരണ്യ കാഴ്ചവെക്കുന്നത്.

തന്റെ കഥാപാത്രത്തെകുറിച്ച് ഇപ്പോഴിതാ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ;

എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾക്കാണ് ഇണങ്ങുന്നതെന്ന്. എന്നാൽ സിനിമയിൽ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

ആകാശഗംഗ 2 സിനിമയിൽ പ്രേതമായിരുന്നു. അല്ലെങ്കിൽ പോലീസ് ഓഫീസർ. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും. ഇതെനിക്ക് ചെയ്യാൻ പറ്റുന്നതാണല്ലോ എന്ന്.

ഞാൻ അമ്പതു ശതമാനം ഈ കഥാപാത്രത്തിൽ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകർ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാൻ എടുക്കുന്നതെന്ന ശരണ്യ പറയുന്നു.

അതേ സമയം അടുത്തിടെയയായിരുന്നു ശരണ്യ ആനന്ദ് വിവാഹിതയായത്. മനേഷ് രാജൻ നാരായണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിട്ടായിരുന്നു വിവാഹം. തുടർന്ന് നടന്ന വിവാഹസൽക്കാരത്തിൽ അനുശ്രീ, ഉണ്ണി രാജൻ പി ദേവ് എന്നിവരും പങ്കെടുത്തിരുന്നു.

Advertisement