ലോക്ഡൗണിനിടെയും റിലീസിനു മുമ്പ് പുത്തൻ റെക്കോർഡിട്ട് മരക്കാർ അറബിക്കടലിന്റെ സിംഹം: മോഹൻലാൽ തന്നെ കിംഗ് എന്ന് ആരാധകർ

37

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം കാണുവാനായി.

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ഈ വർഷം മാർച്ച് 19ന് പുറത്തിറങ്ങുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാർച്ച് 26ലേക്ക് മാറ്റുകയായിരുന്നു.

Advertisements

പക്ഷേ ലോക്ഡൗൺ മൂലം തിയേറ്ററുകൾ അടച്ചതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റുകയായിരുന്നു അണിയറ പ്രവർത്തകർ. അതിനിടെ ചിത്രം പുതിയ റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റേതായി പുറത്ത് വിട്ട ട്രെയിലർ പുറത്ത് വിട്ടപ്പോഴേ വലിയ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുതിയ റെക്കാഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം ഇരുപത് മില്യണിലേറെ കാഴ്ചക്കാരെ നേടി ട്രെയിലർ മുന്നേറുകയാണ്. അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഈ ഭാഷകളിലെ എല്ലാ ട്രെയിലറുകളുടെയും കാഴ്ചക്കാരുടെ എണ്ണമാണ് ഇരുപത് മില്യണിലേറെ വരുന്നത്.
അതേ സമയം ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ തിയേറ്ററുകൾ തുറന്നാലും മരയ്ക്കാൻ ഉടൻ റിലീസ് ചെയ്യാൻ കഴിയില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് പുറമെ 60 രാജ്യങ്ങളുമായി റിലീസിന് കരാർ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർത്ഥിക്കുക എന്നതാണ് പ്രധാനമെന്നും മറ്റൊന്നും ആലോചിക്കരുതെന്നും എല്ലാം പഴയ അവസ്ഥയിലെത്തിയാൽ എന്തു വേണമെങ്കിലും ചെയ്യാനാകുമെന്നുമാണ് മോഹൻലാൽ പറഞ്ഞതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

അദ്ദേഹം അത് പറഞ്ഞതിന് ശേഷം സമാധാനമായി ഉറങ്ങാറുണ്ടെന്നും എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ ഇപ്പോൾ പറയാനാകൂവെന്നും ആന്റണി പെരുമ്ബാവൂർ വ്യക്തമാക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.

നൂറ് കോടി രൂപയിലേറെ ചെലവിട്ട് നിർമ്മിച്ച ചിത്രം മലയാളത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

റിലീസിന് മുൻപ് തന്നെ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം പ്രതീക്ഷകൾക്കും അപ്പുറം ഒരു അനുഭവമായിരിക്കും നൽകുക. ഇപ്പോഴിതാ പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
ചിത്രത്തിന്റെ ട്രെയിലർ ഇതിനകം 20 മില്യണിലേറെ ആളുകളാണ് കണ്ടത്.

അഞ്ചു ഭാഷകളായി നിർമ്മിച്ച സിനിമയുടെ ട്രെയിലറും ഇതേ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഈ ഭാഷകളിലെ എല്ലാം ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണമാണ് 20 മില്യണിലേറെ വരുന്നത്. എട്ടുമാസം മുമ്പാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നത്.

Advertisement