ബിലാലിൽ അബു ജോൺ കുരിശിങ്കൽ ആയി എത്തുന്നത് ദുൽഖറോ പ്രണവോ ഫഹദോ? മമത മോഹൻദാസ് പറയുന്നത് കേട്ടോ

102

2007 ൽ സൂപ്പർസംവിധായകനായ അമൽ നീരദ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ബിഗ് ബി. ഈ ചിത്രമൊരുക്കിക്കൊണ്ടാണ് അമൽ നീരദ് എന്ന സംവിധായകൻ പതിമൂന്നു വർഷം മുൻപ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് താരരാജാന് മോഹൻലാലിനെ നായകനാക്കി സാഗർ ഏലിയാസ് ജാക്കി, പൃഥിരാജിന്റെ അൻവർ, യുവ നിരയെ അണിനിരത്തി ബാച്ചിലർ പാർട്ടി, അഞ്ചു സുന്ദരികൾ (കുള്ളന്റെ ഭാര്യ), ഫഹദിന്റെ ഇയ്യോബിന്റെ പുസ്തകം, ദുൽഖരിന്റെ സിഐഎ, ഫഹദിന്റെ വരത്തൻ എന്നീ ചിത്രങ്ങൾ അമൽ നീരദ് ഒരുക്കി.

Advertisements

ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിലൂടെ എത്തുകയാണ് അമൽ നീരദ്. ഈ വർഷം മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് പ്ലാൻ ചെയ്ത ബിലാൽ ലോക്ഡൗൺ മൂലം മാറ്റി വെക്കുകയായിരുന്നു.

അതേ സമയം ഇനി എന്നാണ് ബിലാൽ ആരംഭിക്കുക എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലഭ്യമല്ല. മമ്മൂട്ടി ഇനി എപ്പോൾ ഫ്രീയാകുന്നോ അപ്പോൾ ചിത്രീകരണം ആരംഭിക്കുമെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു. അതേ സമയം മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിനൊപ്പം അബു ജോൺ കുരിശിങ്കൽ എന്ന ഒരു കഥാപാത്രം കൂടി ഈ ചിത്രത്തിലത്തുമെന്നു സൂചനയുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി ആരെത്തും എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങി ഒട്ടേറെ പേരുകൾ അബു ജോൺ കുരിശിങ്കൽ ആയി സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടു.

അതേ സമയം അബു ആയി എത്തുന്നത് ഒരു താരം തന്നെയായിരിക്കും എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നടി മമത മോഹൻദാസ്. ബിഗ് ബിയിൽ റിമി ടോമി എന്ന കഥാപാത്രമായി എത്തിയ മമത ബിലാലിലും അഭിനയിക്കുന്നുണ്ട്. മമ്തയ്‌ക്കൊപ്പം ബാല, മനോജ് കെ ജയൻ, ജാഫർ ഇടുക്കി തുടങ്ങി ബിഗ് ബിയിൽ അഭിനയിച്ച ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും.

മാർച്ചിൽ ബിലാൽ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് അബു ആയി അഭിനയിക്കുന്നത് ആരാണെന്ന കാര്യം താൻ അറിഞ്ഞത് എന്നും പ്രേക്ഷകർക്ക് അത് ആരാണെന്നു സ്‌ക്രീനിൽ കാണാമെന്നും മമത സസ്‌പെൻസ് നിലനിർത്തിക്കൊണ്ട് പറയുന്നു.

Advertisement