സിനിമയ്ക്ക് കണക്ക് പറഞ്ഞ് കാശുവാങ്ങുന്ന കാര്യത്തിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും തോൽപ്പിച്ച് നയൻതാര, നടിയുടെ പുതിയ പ്രതിഫലം ഞെട്ടിക്കുന്നത്

20

സത്യൻ അന്തിക്കാടിന്റെ മസസിനക്കരെയിലൂടെ മലയാളത്തിൽ അരങ്ങേറി അവിടെ നിന്നു തമിഴിലെത്തി സൂപ്പർനായികയായി മാറിയ നടിയാണ് ലേഡി സൂപ്പർതാരം നയൻതാര. ലേഡീ സൂപ്പർസ്റ്റാർ ആണെന്നാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. വമ്പൻ പ്രതിഫലമാണ് നയൻതാര തന്റെ ചിത്രങ്ങൾക്ക് വാങ്ങുന്നത്.

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലങ്ങൾക്ക് ഇരട്ടിയാണ് നയൻസ് വാങ്ങുന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ എത്തുന്നത്. നായകന്റെ നിഴലായി ഒതുങ്ങുന്ന കഥാപാത്രങ്ങൾ ഇപ്പോൾ നയൻതാര സ്വീകരിക്കാറില്ല. സ്ത്രീ കേന്ദ്രീകൃതവും ശക്തവുമായിരിക്കകണം തന്റെ കഥാപാത്രമെന്ന് നയൻസിന് നിർബന്ധമുണ്ട്. അത്തരം ഒരു കഥാപാത്രവുമായി ആരെങ്കിലും എത്തിയാൽ തന്നെ നിർമ്മാതാവിന്റെ പോകറ്റ് കീറുന്ന പ്രതിഫലമാണ് നയൻതാര ആവശ്യപെടുന്നത്.

Advertisements

ഇനി ചിത്രത്തിൽ അഭിനയിച്ചാലോ അഭിനയം മാത്രമാണ് തന്റെ ജോലി. പ്രമോഷനൊന്നും വിളിക്കരുതെന്നാണ് താരത്തിന്റെ നിലപാട്. ഉയർന്ന പ്രതിഫലം നിർമ്മാതാക്കളിൽ നിന്ന് കൈ പറ്റുന്നതിനാൽ പലരും താരത്തെ വെച്ച് സിനിമ ചെയ്യാൻ താല്പര്യപ്പെടുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാൽ തന്റെ ജോലി തീർന്നെന്നമട്ടിൽ പിന്നീട് ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലൊന്നും നയൻതാര ശ്രദ്ധകൊടുക്കാറില്ല.

ചിരഞ്ജീവി നായകനായെത്തിയ ‘സെയ് റാ നരസിംഹ റെഡ്ഡി’യില് ആറ് കോടിക്ക് മുകളിലാണ് നയൻതാര പ്രതിഫലം വാങ്ങിയത്. നമ്മുടെ മോഹൻലാലിനും മമ്മൂട്ടിക്കും പോലും നാലു കോടിക്ക് താഴെയാണ് പ്രതിഫലമുള്ളപ്പോഴാണ് നയൻതാര എല്ലാവർക്കും മേലെ ചോദിച്ചുവാങ്ങുന്നത്.

‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പ്രൊമോഷന് പരിപാടികളില് താരം പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ ഇത്രയും പണം നൽകി നയൻതാര വേണ്ടെന്ന നിലപാടിലേക്കാണ് നിർമ്മാതാക്കളുടെ പോക്ക്. സൂപ്പർതാരങ്ങളുടെ പിൻബലം ഇല്ലാതെ തന്നെ നയൻതാര തന്റെ സിനിമകൾ ബോക്സോഫീസ് സൂപ്പർ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയൻ കരാറ് ചെയ്യുന്നുണ്ട്. വിഘ്നേശ് ശിവൻ ആദ്യമായി നിര്മ്മിക്കുന്ന ചിത്രം ‘നേട്രികൺ, ആർ ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ’

എന്നിവയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രമാകട്ടെ രജനികാന്തിനൊപ്പമുള്ള ‘ദർബാർ’ ആണ്. അതേസമയം അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളൊന്നും വിചാരിച്ചത്ര പോലെ വിജയിക്കാത്തതില് താരം അസ്വസ്ഥയാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിഫലത്തിൽ ചില വിട്ടുവീഴ്ചകൾക്ക് നടി ഒരുക്കമാണെന്നുള്ള രീതിയിലുള്ള സ്ഥിരീകരിക്കാത്ത വാർത്തകളുമുണ്ട്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിക്കുന്നതെങ്കില് പ്രതിഫലം കുറയ്ക്കാന് തയ്യാറാണ് താനെന്നുള്ള മട്ടിലാണ് ഇത്. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില് പ്രതിഫലത്തില് ഇനി കടുംപിടുത്തമില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതായും റിപ്പോർട്ട് എത്തുന്നു.

Advertisement