യുഎഇയുടെ ദേശീയ ദിനാഘോഷം: നേതൃത്വം വഹിക്കാൻ മോഹൻലാൽ

30

മലയാളികളടക്കം ഏറെ പ്രവാസികൾ ഏറെ പ്രവാസികൽ ജോലി ചെയ്യുന്നതും ഇന്ത്യയുടെ സൗഹൃദരാഷ്ട്രവുമായ യുഎഇയുടെ ദേശീയ ദിനം മലയാളസിനിമാ പ്രവർത്തകർ തമിഴ്നാട്ടിൽ ആഘോഷിക്കും. ബിഗ് ബ്രദർ സിനിമയുടെ സെറ്റിലാണ് മോഹൻലാൽ രക്ഷാധികാരിയായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷമൊരുക്കുന്നത്.

Advertisements

ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം. അതേ ദിനം തന്നെയാകും ഇവിടെയും ആഘോഷം സംഘടിപ്പിക്കുക. യുഎഇയിലെ പ്രിയ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടൻ രവീന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ യുഎഇ ടീം തയ്യാറാക്കിയ മ്യൂസിക് ആൽബം പ്രകാശനം ചെയ്യും.

ഹിഷാം അബ്ദുൽ വഹാബ് സംഗീതവും രതീഷ് റോയ് സാക്ഷാത്കാരവും നിർവഹിച്ച ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മീനാക്ഷിയാണ്. രണ്ട് രാജ്യങ്ങളുടെ സൗഹൃദത്തിന്റെ ആക്കം കൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതൊരു പ്രചോദനമാകണം. ഇന്ത്യയുടെ എല്ലാ ദേശീയ ആഘോഷങ്ങൾക്കും യുഎഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ട്. ബുർജ് ഖലീഫയിൽ പലവട്ടം ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ട്.

വേർതിരുവകളില്ലാത്ത ‘ലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളും സിനിമ-കലാ വ്യവസായവും യുഎഇയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചുപോരുകയാണ്. പോറ്റമ്മ നാടിനോടുള്ള നന്ദി പ്രകടനം കൂടിയാണ് ഈ ആഘോഷം എന്നും രവീന്ദ്രൻ പറഞ്ഞു.

Advertisement