മുഖ്യമന്ത്രിയുടെ അതേ ഗൗരവം; മെഗാസ്റ്റാറിന്റെ ‘വൺ’ സിനിമയിലെ കിടു ഐറ്റം പുറത്ത്

21

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വൺ’ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. വളരെ ഗൗരവക്കാരനായി ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.

Advertisements

വലിയ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. കടക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ന്തോഷ് വിശ്വനാഥാണ് വൺ സിനിമയുടെ സംവിധായകൻ. ബോബിസഞ്ജയ് ആണ് തിരക്കഥ. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വേളയിൽ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ ഓഫീസിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദർശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവച്ചിരുന്നു.

മലയാളത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ”മക്കൾ ആട്ച്ചി”യിൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ് പറഞ്ഞത്.

Advertisement