വയറ് കാണിക്കുന്നതും ഇറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; ഹോട്ട് ആയെന്ന് പറയുന്നവർക്ക് ചുട്ട മറുപടിയുമായി അനുപമ പരമേശ്വരൻ

113

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ മലയാളിയുടെ മനം കവർന്നത്. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുൽഖർ സൽമാൻ നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ ഇപ്പോൾ.

തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപം അൽപ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാൽ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്” എന്ന് അനുപമ പറയുന്നു.

Advertisements

നല്ലതല്ലാത്ത സിനിമകൾ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാൻ തെലുങ്കിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷം ‘ഹല്ലോ ഗുരു പ്രേമ കൊസമേ’ എന്ന സിനിമയുടെ ടീസറിൽ പിൻഭാഗം അൽപം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.’

സാരിയുടുക്കുമ്പോൾ സൈഡിൽ അൽപം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാർ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകൾ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്.

അതായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കിൽ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ, അനുപമ കൂട്ടിച്ചേർത്തു.

Advertisement