മലയാളികൾക്കും ഏറെ സുപരിചിതയായി തെന്നിന്ത്യൻ നടിയായിരുന്നു ശരണ്യ പൊൻവണ്ണൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിത്തുള്ള ശരണ്യ ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പർനായകന്മാരുടെ നായികയായിരുന്നു.
മണിരത്‌നം സംവിധാനം ചെയ്ത നായകൻ എന്ന ക്ലാസിക് സൂപ്പർ തമിഴ് ചിത്രത്തിലൂടെ ആണ് നടി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത തെന്മേർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി.
നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് താരത്തിന്റെ ഭർത്താവ്. ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്ര സംവിധായകൻ എബി രാജിന്റെ മകളാണ് ശരണ്യ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്ക് ഒപ്പം ശരണ്യ അഭിനയിച്ചിട്ടുണ്ട്.
അർത്ഥം, ആനവാൽ മോതിരം, തുടങ്ങിയവ ശരണ്യ അഭിനയിച്ച പ്രധാനപ്പെട്ട മലയാള ചിത്രങ്ങൾ ആണ്. ഒരു കുപ്രസിന്ധ പയ്യൻ എന്ന ടൊവീനോ ചിത്രത്തിലൂടെ അടുത്തിടെ ശരണ്യ മലയാളത്തിലേക്ക് മടങ്ങി വന്നിരുന്നു.സഇപ്പോൾ യുവതാരങ്ങളുടെ അമ്മ വേഷത്തിൽ തിളങ്ങുകയാണ് താരം.
അതേ സമയം തമിഴ് ക്ലാസ്സികി ഹിറ്റ് ആട്ടോഗ്രഫ് ഉൾപ്പടെ നിരവധി മികച്ച സിനിമകൾ ഒരുക്കിയ നടനും സംവിധായകനുമായ ചേരനൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തിലെ വെറുക്കപ്പെട്ട നിമിഷങ്ങളെ കുറിച്ച് ശരണ്യ മുമ്പ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
ചേരന്റെ തവമി തവമിരുന്ത് എന്ന സിനിമയുടെ ചിത്രീകരണ വേളയാണ് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട മോശം നിമിഷങ്ങൾ. ഞാനും ചേരനും എലിയും പുലിയും പോലെയായിരുന്നു. എനിക്ക് അവനെ കണ്ടാൽ തന്നെ ഇഷ്ടമല്ല.
ചേരനെ വെട്ടി ക്കൊ ല്ലാ നു ള്ള ദേഷ്യമായിരുന്നു. ഒരു വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ.
അവൻ വരുന്നത് കണ്ടാൽ അവിടെ നിൽക്കാൻ പോലും എനിക്കിഷ്ടം ആല്ലായിരുന്നു. തെറ്റായ രീതിയിലാണ് ഞങ്ങൾ പരസ്പരം മനസ്സിലാക്കിയിരുന്നത്.
എന്നാൽ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങൾ സംസാരിച്ചത്. ഇപ്പോഴും അത് തുടരുന്നു. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാറുണ്ട്.
ആ സിനിമ ചെയ്യുമ്പോൾ എന്നും കരയുമായിരുന്നു. കോടി രൂപ തന്നാലും അതുപോലത്തെ ചിത്രം വന്നാൽ ഞാൻ ചെയ്യില്ല. എനിക്ക് മതിയായി എന്നുമായിരുന്നു ശരണ്യ പറഞ്ഞത്.