സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ അമ്മയോട് തന്നെ ചോദിക്കുക, തന്നെകുറിച്ച് മോശം കമന്റ് ഇട്ടവർക്ക് എതിരെ തുറന്നടിച്ച് സോനു സതീഷ്

191

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയൽ നടി സോനു സതീഷ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരം ആയി മാറുകുക ആയിരുന്നു.

സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സോനു. നിരവധി നൃത്ത പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

Also Read
14 വര്‍ഷത്തെ ബന്ധം, ലിവിങ് ടുഗെതറിന് മുമ്പേയുള്ള പരിചയം, ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി

ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിത ആകുന്നത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. അടുത്തിടെ താരത്തിന് കുഞ്ഞും ജനിച്ചിരുന്നു. ഇപ്പോൾ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും നൃത്തത്തിനും ഇടവേള നൽകിയിരിക്കുക ആണ് താരം.

അതേ സമയം അടുത്തിടെ പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് സോനു എഴുതിയ പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ഇതിനേകുറിച്ച് സോനു പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്.

എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് കുഴപ്പമില്ല. ഞാൻ മൈൻഡ് ചെയ്യാറില്ല എന്ന് പറയുകയാണ് സോനു സതീഷ്. പലരും മോശം കമന്റുകളിൽ തകരും. എല്ലാവരും സ്‌ട്രോങ് അല്ലല്ലോ. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനായിട്ടാണ് പോസ്റ്റ് പങ്കു വെച്ചതെന്നും സോനു പറഞ്ഞു.

Also Read
അതിരുകടന്ന തമാശ പറഞ്ഞ് മമ്മൂട്ടിയെ കളിയാക്കി ലാൽ, തന്നെ പരിഹസിച്ച ലാലിനോട് ദേഷ്യപ്പെട്ട് മമ്മൂട്ടി സെറ്റിൽ നിന്നും ഇറങ്ങിപ്പോയി, ചിത്രീകരണം മുടങ്ങി

മകൾ ആത്മീയയ്ക്ക് ഇപ്പോൾ 5 മാസമാണ് പ്രായം. താനിപ്പോൾ നൃത്തത്തിൽ പിഎച്ച്ഡിക്കു ജോയിൻ ചെയ്തുവെന്നും ഭർത്താവിനൊപ്പം ആന്ധ്രയിൽ ആണെന്നും സോനു പറയുന്നു. ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറാണ്, തങ്ങൾക്കൊപ്പം അമ്മയുമുണ്ട് എന്നും വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സോനു പറഞ്ഞു.

ലുക്ക് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലൊന്നുമല്ല. ബോഡിയുടെ ചെറിയ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കാൻ തുടങ്ങി എന്നും സോനു പറഞ്ഞു. മോൾക്കാണ് തൽക്കാലം മുൻഗണന എന്നും അഭിമുഖത്തിൽ സോനു കൂട്ടിച്ചേർത്തു. ശരീരത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയോട് തന്നെ ചോദിയ്ക്കുക.

നിങ്ങളെ പ്രസവിച്ച സമയത്ത് ഈ അവസ്ഥയിലൂടെ എല്ലാം അവർ എങ്ങിനെയാണ് കടന്ന് പോയത് എന്ന് വളരെ വ്യക്തമായി അവർ വിശദീകരിച്ചു തരും. പ്രസവത്തിന് ശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവളോട് അവളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുന്നതിന് പകരം, സുഖമാണോ എന്ന് ഒന്ന് ചോദിയ്ക്കുക എന്നും സോനു പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ രൂപ മാറ്റത്തെ കുറിച്ച് നിരന്തരം കമന്റ് ഇടുന്നവർക്കുള്ള മറുപടിയാണ് സോനുവിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പറയുന്നത്. പ്രസവത്തിന് മുമ്പുള്ളതും ഗർഭിണിയായപ്പോഴും ഉള്ള രണ്ട് ചിത്രങ്ങൾ ചേർത്ത് വച്ചുകൊണ്ടാണ് സോനു പോസ്റ്റ് ഇട്ടിരിക്കുന്നത്. തന്റെ പോസ്റ്റ് മുഴുവനായും വായിക്കണം എന്ന് നടി പ്രത്യേകം എടുത്തു പറയുന്നുണ്ട്.

Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

മാതൃത്വം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നും, അതിലേക്കുള്ള യാത്ര എത്രത്തോളം മനോഹരമാണെന്നും വർണിക്കാൻ തനിക്ക് വാക്കുകളില്ല. പ്രസവശേഷം 20 കിലോ ശരീര ഭാരം കൂടി. മാത്രമല്ല എന്റെ വയറിൽ സ്ട്രെച്ച് മാർക്കുകളും ഉണ്ടായിട്ടുണ്ട്. നടുവേദനയും തലവേദനയും ഒപ്പം വന്നു.

എനിക്ക് അറിയാവുന്ന കാര്യമാണ് എന്റെ ശരീരത്തിന്റെ ഷേപ്പും ഇല്ലാതായിട്ടുണ്ട് എന്ന്. പക്ഷെ ഒരു അമ്മയെ സംബന്ധിച്ച് നോക്കുമ്പോൾ അതൊന്നും വിഷയമേ അല്ല. കുഞ്ഞിന്റെ നല്ലതിന് വേണ്ടി അമ്മമാർ എന്തും സഹിക്കും. എന്തും സഹിക്കാനും അമ്മ തയ്യാറാവും. എല്ലാത്തിനേക്കാളും അമ്മമാർക്ക് അവരുടെ കുഞ്ഞാണ് വലുത്.

അതുകൊണ്ട് സഹോദരി സഹോദരന്മാരെ, പ്രസവം കഴിഞ്ഞിട്ടുള്ള ഒരു അമ്മയുടെ ശരീരം മാറുന്നതിനെ കുറിച്ച് കമന്റ് ഇടുമ്പോൾ ആ ഘട്ടത്തിലേക്ക് എത്തിയ ആ അമ്മയുടെ യാത്രയെ കുറിച്ചും മനസ്സിലാക്കണം. അതിൽ സംശയമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയോട് തന്നെ ചോദിക്കുക എന്ന് സോനു സതീഷ് വ്യക്തമാക്കുന്നു.

Advertisement