മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സുചിത്ര മുരളി. ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയായിരുന്നു സുചിത്ര.
നമ്പർ 20 മദ്രാസ് മെയിലിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുചിത്ര ചെയ്തിരുന്നു. നായികയായായും സഹനടിയായും സൂപ്പർ താരങ്ങളുടെ നായികയായി പല ചിത്രങ്ങളിലും നടി ശ്രദ്ധനേടി. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് കുടുംബത്തിനൊപ്പം താമസം.
അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയകളിൽ സുചിത്ര സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയകലിൽ സ്ഥിരമായി തന്റെ ചിത്രങ്ങൾ സുചിത്ര പങ്കുവെയ്ക്കാറുണ്ട്.
നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവർക്ക് ഒപ്പമാണ് സമയം ചിലവഴിക്കേണ്ടത്. അല്ലാതെ നിങ്ങളിലെ മാനസിക സമ്മർദ്ദം കൂട്ടുന്നവരുടെ കൂടെയല്ല എന്ന ക്യാപ്ഷനോട് കൂടിയാണ് നടി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരം മലയാള സിനിമയിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് ആകാധകർ.
1978ൽ പുറത്തെത്തിയ ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുചിത്ര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അടിമ കച്ചവടം, അങ്ങാടി, വൃത്തം, സ്വർണ്ണഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. തന്റെ 14ാം വയസിൽ മോഹൻലാൽമമ്മൂട്ടി ചിത്രമായ നമ്ബർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി തിളങ്ങി.
കുട്ടേട്ടൻ, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കൻ, കാസർഗോഡ് കാദർഭായ്, തക്ഷശില, ഹിറ്റ്ലർ, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകൾ. 2002 ൽ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാർത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കും ഒപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്‌റ്റ്വെയർ എൻജിനിയറായി നടി ജോലി ചെയ്യുന്നുമുണ്ട്. കേരളത്തിൽ അല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു.
ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ് പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കുവെന്നും താരം പറഞ്ഞിരുന്നു.