പ്രായം ഏറെയായിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന ഒട്ടേറെ നടിമാരണ്ട് സിനിമ മേഖലയിൽ. സാധാരണയായി ബോളിവുഡിലും ടോളിവുഡിലും ഹോളിവുഡിലുമുള്ള ഈ ട്രെൻഡ് ഇപ്പോൾ മലയാള സിനിമയിലും നിലനിൽക്കുകയാണ്.
മലയാളത്തിൽ ശക്തമായ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പല നടിമാരും പ്രായമേറെ കടന്നെങ്കിലും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ചിലർ വിവാഹം വേണ്ടെന്ന് പറഞ്ഞ് ജീവിക്കുമ്പോൾ ചിലർ 30 വയസു കഴിഞ്ഞിട്ടും സിനിമയിൽ ഇനിയുമേറെ വേഷങ്ങൾ ചെയ്യാനുണ്ടെന്ന് തുറന്നുപറച്ചിലോടെ മനപ്പൂർവ്വം വിവാഹം വൈകിപ്പിക്കുന്നു.
Also Read
ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു
ഇനിയും വിവാഹിതരാകാതെ കഴിയുന്ന ചില നടിമാർ ഇവരാണ്:
ശോഭന: മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന വിവാഹമേ വേണ്ടെന്ന് പറഞ്ഞ് ജീവിക്കുന്ന നടിയാണ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും നൃത്തവേദികളിൽ സ്ഥിരം സാനിധ്യമാണ് ശോഭന.
49 വയസായ താരം വിവാഹിതയെല്ലെങ്കിലും ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാണ്. അതിനാൽ താരം ഇനി വിവാഹംകഴിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും ബ്രേക്കെടുത്ത താരം അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.
നയൻതാര: തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര ഇതുവരെയും വിവാഹം ചെയ്യാത്ത നടിമാരുടെ പട്ടികയിൽ മുൻപന്തിയിലാണ്. മലയാളിയായ നയൻതാരയ്ക്ക് 34 വയസ് പിന്നിട്ടെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.
ചിമ്പു, പ്രഭുദേവ തുടങ്ങി പല നടൻമാരുമായി ചേർത്ത് ഗോസിപ്പുകൾ ഉയർന്നെങ്കിലും അതൊന്നും വിവാഹത്തിൽ കലാശിച്ചിരുന്നില്ല. ഇപ്പോൾ സംവിധായകൻ വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലുമാണ്. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാവുമെന്ന് കുറേക്കാലമായി കേൾക്കുന്നുവെങ്കിലും ഇരുവരും ഇതുവരം കല്യാണത്തെ കുറിച്ച് കൃത്യമായ ഒരു മറുപടി നൽകിയിട്ടില്ല.
ലക്ഷ്മി ഗോപാലസ്വാമി: മലയാളികൾക്ക് സുപരിചിതയായ നടി ലക്ഷ്മി ഗോപാലസ്വാമിയും ഇതുവരെ കല്യാണം കഴിക്കാത്ത നടിയാണ്. 49 വയസായിട്ടും ലക്ഷ്മി ഇതുവരെയും വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. നൃത്തത്തെ ഉപാസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.
എന്നാൽ അടുത്തിടെ പറ്റിയ ഒരാളിനെ കണ്ടെത്തിയാൽ വിവാഹം ഉടനെ ഉണ്ടാവുമെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴും സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞു നിൽക്കുകയാണ് നടി.
നിത്യ മേനോൻ: മലയാളികളുടെ പ്രിയപ്പെട്ട നടിയായ നിത്യ മേനോനും 32 വയസായിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത നടിയാണ്. പ്രായം കടന്നിട്ടും ഇപ്പോഴും ഫീൽഡ് ഔട്ട് ആകാതെ കൈനിറയെ സിനിമകളുമായി തമിഴിലും മലയാളത്തിലും താരം സജീവമാണ്.
പാർവ്വതി: സമീപകാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് പാർവ്വതി.
30 വയസാണെങ്കിലും താരവും വിവാഹിതയായിട്ടില്ല. സിനിമയിലെ പുരിഷാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്റേ പേരിൽ പല സിനിമകളിൽ നിന്നും നടിയെ ഒഴിവാക്കിയെങ്കിലും വിവാഹം കഴിച്ച് സിനിമ വിടാൻ നടി തീരുമാനിച്ചിട്ടില്ല.
Also Read
ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷ വാർത്ത പങ്കുവച്ച് റാഫിയുടെ ഭാര്യ മഹീന
അടുത്തിടെയും താരം വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു മലയാളത്തിലെ ഒരു നടിയെ അപമാനിച്ച് സംസാരിച്ചതിൽ പ്രതിഷേധിച്ച് പാർവ്വതി സംഘടന വിട്ടിരുന്നു. ഇതേ തുടർന്നുണ്ടായ കോലാഹലങ്ങൾ ഇതുവരേയും അടങ്ങിയിട്ടില്ല.
രമ്യ നമ്പീശൻ: പാർവ്വതിക്കൊപ്പം തന്നെ ശക്തമായ നിലപാടുകളിലൂടെ മലയാള സിനിമയിൽ തിളങ്ങുന്ന നടിയാണ് രമ്യ നമ്പീശൻ. 33 വയസായ താരവും ഇതുവരെ വിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാൽ തനിക്കൊരു പ്രണയമുണ്ടായിരുന്നെന്നും അത് അവസാനിച്ചെന്നും താരം പറഞ്ഞിരുന്നു.
മീര നന്ദൻ: നടിയും അവതാരകയുമായ മീര നന്ദനും 30 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല. 2017ലാണ് മീരയുടെ അവസാന ചിത്രം പുറത്തിറങ്ങിയത്. എന്നാലും ദുബായിലെ എഫ് എമ്മിൽ ആർജെയും ബിസിനസുകാരിയുമായി എല്ലാം താരം തിളങ്ങുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നാടൻ ലൂക്കിൽ നിന്നും മാറി ബോൾഡായ ഫോട്ടോഷൂട്ടുകളാണാ താരം പങ്കുവെയ്ക്കുന്നതിൽ ഏറെയും.
ഹണി റോസ്: 30 വയസുള്ള ഹണി റോസും ഇതുവരെ വിവാഹത്തെകുറിച്ച് ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല.
2005 മുതൽ സിനിമയിലെത്തിയെങ്കിലും ആദ്യമൊന്നും ഹണിയെ ആരും ശ്രദ്ധിച്ചിരുന്നില്ല, എന്നാൽ ട്രിവാൻട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഹണി പിന്നീട് നിരവധി വേഷങ്ങൾ ചെയ്തു. സിനിമ എന്നത് അധികം ആർക്കും ലഭിക്കാത്ത ഭാഗ്യമാണെന്നും കല്യാണം കഴിക്കാൻ ഇനിയും സമയമുണ്ടെന്നുമുള്ള പക്ഷക്കാരിയാണ് ഹണി റോസ്.
അനുശ്രീ: 30 വയസായ അനുശ്രീയും ഇതുവരെ ആരോടും കല്യാണക്കാര്യം പറയാത്ത നടിയാണ്. 21 വയസിലാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്നത് കൊണ്ട് താരവും വിവാഹത്തെകുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
അതേസമയം തനിക്ക് പ്രണയമുണ്ടെന്നും ഉടൻ വിവാഹിതരാകുമെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അതിനേക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. ഫോട്ടോഷൂട്ടുകളും മറ്റുമായി ലോക്ക്ഡൗൺ കാലം അടിച്ചു പൊളിക്കുന്ന തിരക്കിലാണ് താരം.