റിലീസിന് മുമ്പേ 200 കോടി നേടി ബിഗിൽ വമ്പൻ നേട്ടത്തിൽ

26

ദളപതി വിജയ് നായകനായി വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം ബിഗിൽ റിലീസിന് മുമ്പേ വമ്പൻ നേട്ടത്തിൽ. 180 കോടി മുടക്കിയ ചിത്രം പ്രി റിലീസ് ബിസിനസ്സിൽ ഇപ്പോൾ തന്നെ 200 കോടി നേടി കഴിഞ്ഞു.

ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് 20 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 25 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഓവർസീസ്, ഓഡിയോ, വീഡിയോ, തിയേറ്റർ തുടങ്ങിയവയിൽ നിന്നെല്ലാം കോടികളാണ് ചിത്രം വാരിയത്.

Advertisements

കേരളത്തിൽ ആദ്യ ദിനം 300 ഫാൻസ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വെളുപ്പിന് നാല് മണി മുതൽ ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിക്കും. കേരളത്തിൽ 200 പ്രദർശന കേന്ദ്രങ്ങളാണ് ബിഗിലിന് ഉള്ളത്. ഇവയിൽ ഓൺലൈൻ അഡ്വാൻസ് ബുക്കിംഗ് ഏർപ്പെടുത്തിയത് മുഴുവൻ വിറ്റു തീർന്നു.

രണ്ട് മണിക്കൂർ 59 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. അതുകൊണ്ടുതന്നെ ഒരു ദിവസം പരമാവധി അഞ്ച് ഷോ മാത്രമാണ് പ്രദർശിപ്പിക്കാനാകുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ബിഗിലിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. ചിത്രം ഒക്ടോബർ 25- ന് റിലീസിനെത്തും.

Advertisement