സ്ലീവ്ലെസ് ധരിച്ച് പുതിയ ഗെറ്റപ്പിൽ കനക, മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, താരത്തിന് എന്ത് പറ്റിയെന്ന് ആരാധകർ

732

ഒരി കാലത്ത് തെന്നിന്ത്യൻ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി കനക. മലയാളത്തിൽ എണ്ണമറ്റ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക.

സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന സിദ്ദിഖ്ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. സിദ്ദിഖ്‌ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിൽ അരങ്ങേറുന്നത്.

Advertisements

തുടർന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതൽ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തർക്കവും താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചു.

Also Read
പിഷാരടി കളിയാക്കുന്നത് കേൾക്കുമ്പോൾ തുടക്കത്തിൽ ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു: തുറന്നു പറഞ്ഞ് ആര്യ

അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കൾ കത്തി നശിച്ചെന്നും പറഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകർത്തു.

ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്. ഇപ്പോഴിതാ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനിൽ സോഷ്യൽ മീഡിയയിലൂടെയും ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

സ്ലീവ്ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളിൽ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്.
തെന്നിന്ത്യയിലെ സൂപ്പർ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളിൽ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. തടി വെച്ച് വീർത്ത് തിരിച്ചറിയാൻ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകർ പറയുന്നത്.

അന്ന് നായികയായിരുന്നപ്പോൾ എന്ത് സുന്ദരിയായിരുന്നു.. ഇപ്പോൾ ഇവർക്കിതെന്ത് പറ്റി ശരീരത്തിന് ചേരുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പോരെ, ഇപ്പോൾ നടി ചിത്രയുടെ ഒരു ലുക്ക് തോന്നുന്നുണ്ട്… എന്നിങ്ങനെ നടിയുടെ ശരീരത്തെയും രൂപത്തെയും പരിഹസിച്ചും അധിഷേപിച്ചുമൊക്കെയാണ് കമന്റുകകമന്റുകൾ ഏറെയും വരുന്നത്.

യേശുദാസിന്റെ ആ സൂപ്പർ ഹിറ്റ്‌ ഗാനത്തിന് ട്രാക്ക് പാടിയത് ജയചന്ദ്രൻ, നിങ്ങൾക്കറിയുമോ ആ സംഭവം 😊

Advertisement