പെരുമാറ്റം ശരിയല്ല, രാധേ ശ്യാമിന്റെ സെറ്റിൽ പൂജ ഹെഗ്‌ഡെയുമായി ഉടക്കി പ്രഭാസ്, പ്രതികരണവുമായി നിർമ്മാതാക്കൾ

4886

ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് നടി പൂജ ഹെഗ്ഡെ. 2010 ലെ മിസ് യൂണിവേഴ്സ് മത്സരത്തിലെ ഒന്നാം റണ്ണറപ്പ് ആയിരുന്നു പൂജ. തമിഴകത്തിന്റെ യുവനടൻ ജീവയെ നായകനാക്കി മിസ്‌കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പൂജ ഹെഗ്ഡെ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറിയത്.

പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച പൂജ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളരുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് പൂജ ഹെഗ്ഡെ.

Advertisements

അല്ലുഅർജുൻ നായകനായ അങ്ങ് വൈകുണ്ഠപുരം എന്ന ചിത്രത്തിലെ നായിക പൂജ ഹെഗ്ഡെ ആയിരുന്നു. അല്ലു അർജുന്റെ തന്നെ ദുവ്വട ജഗന്നാധം എന്ന ചിത്രത്തിലൂടെയാണ് പൂജയെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചയം ആകുന്നത്. രണ്ട് അല്ലു അർജുൻ സിനിമകളിൽ നായികയായി അഭിനയിച്ച ഏക താരം എന്ന അപൂർവ ബഹുമതിയും പൂജയ്ക്ക് ഉണ്ട്.

Also Read
രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും സഹോദരി ആകാൻ കീർത്തി സുരേഷ് വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

അതേ സമയം തെന്നിന്ത്യയിലെയും ബോളവുഡിലേയും സൂപ്പർതാരങ്ങളുടെ നായികയായി എത്തുന്ന താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. ഒരു സിനിമയ്ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്ഡെ വാങ്ങിക്കുന്നത്.

അതേ സമയം രാധേ ശ്യാം എന്ന ചിത്രത്തിൽ ബ്രഹ്മാണ്ഡ നായകൻ പ്രഭാസിന്റെ നായികയായിട്ടാണ് പൂജ എത്തുന്നത്. പാൻ ഇന്ത്യ ചിത്രമായി ഒരുക്കുന്ന രാധേ ശ്യാം രാധാ കൃഷ്ണ കുമാർ ആണ് ഒരുക്കുന്നത്.ഈ ചിത്രത്തിൽ പ്രഭാസുമായും പൂജയമായും ചില പ്രശനങ്ങൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തിൽ പ്രൊഫഷണലിസം ഇല്ലാത്തതിനാൽ പ്രഭാസ് അസ്വസ്ഥനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുമാണ് പുതിയ വാർത്തകൾ എത്തുന്നത്.
നായിക പൂജ ഹെഗ്‌ഡെയുടെ പെരുമാറ്റത്തിൽ ഒട്ടും തന്നെ പ്രൊഫഷണലിസം ഇല്ലാത്തതിൽ നായകൻ പ്രഭാസ് അസ്വസ്ഥനായി എന്നും ഇരുവർക്കും ഇടയിലുള്ള ഇരുപ്പുവശം അത്ര ശരിയല്ല എന്നാണ് പ്രചരിക്കുന്നത്.

എന്നാൽ ഈ പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തവയാണ് എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ പ്രതികരിച്ചു.യുവി ക്രിയേഷൻസ് ആണ് രാധേ ശ്യാം നിർമ്മിക്കുന്നത്. പരസ്പരം ബഹുമാനിക്കുന്നവരും ആരാധിക്കുന്നവരുമാണ് പൂജയും പ്രഭാസും. സിനിമയ്ക്ക് പുറത്തും ഇരുവരും സുഹൃത്തുക്കളാണ്. അതിനാൽ സ്‌ക്രീനിൽ മാജിക്കൽ കെമിസ്ട്രി ഉണ്ടാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.

സെറ്റിൽ പൂജയ്ക്ക് കൃത്യനിഷ്ഠയില്ല, പ്രൊഫഷണൽ അല്ല എന്നൊക്കെ പറയുന്നത് ആരുടെയോ ഭാവനയാണ്. ഷൂട്ടിംഗ് സമയത്ത് പൂജ എപ്പോഴും കൃത്യനിഷ്ഠ പാലിക്കുന്നുണ്ട്. അതിനാൽ അവരൊപ്പം പ്രവർത്തിക്കാൻ എളുപ്പമാണ്. അവരെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ആരുടെയോ ഭാവനയിൽ വിരിഞ്ഞതാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

Also Read
മഞ്ജു വാര്യർ ആവാൻ നോക്കിയതാ പക്ഷേ കണ്ടാ തള്ളെ പോലുണ്ട്, ശാലു മേനോന്റെ പുതിയ ഫോട്ടോയ്ക്ക് കിട്ടുന്ന കമന്റുകൾ കണ്ടോ

Advertisement