രണ്ട് ഘട്ടങ്ങളിലായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ലേഡി സൂപ്പർ താരമാണ് മഞ്ജു വാര്യർ. നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മഞ്ജു ഇപ്പോൾ തമിഴകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
അതേ സമയം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മഞ്ജു വാര്യരുടേത്. നടിയെ പോലെ തന്നെ താരകുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മഞ്ജുവിന്റെ വിശേഷങ്ങൾക്കൊപ്പം അമ്മയെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. അമ്മയെ കുറിച്ച് പറയുമ്പോൾ മഞ്ജുവിന് നൂറ് നാവാണ്.
ഇപ്പോഴിതാ മക്കളെകുറിച്ചുളള ഗിരിജ വാര്യരുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗൃഹ ലക്ഷ്മി മാസികയിലെഴുതിയ കുറിപ്പിലാണ് ഗിരിജ വാര്യർ തന്റെ മക്കളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മധുവിനെ കാണാനായി പോകുമ്പോൾ കൊണ്ടുപോകുന്ന വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്കിഷ്ടം പുളിയുറുമ്പിന്റെ നിറത്തിൽ വറുത്തുപൊടിച്ച ചമ്മന്തിപ്പൊടിയാണെന്ന് ഗിരിജ പറയുന്നു.
മധുവിന്റെ സുഹൃത്തുക്കൾക്കെല്ലാം ഇപ്പോൾ പോലും വീട്ടിലെത്തിയാൽ ആ ചമ്മന്തിപ്പൊടി വേണമെന്ന ആഗ്രഹം ഉണ്ടെന്നും ഗിരിജ പറയുന്നു. അടുത്തിടെ സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മധു പഠിച്ച കാലത്തെ ബാച്ചിന്റെ വകയായിരുന്നു നടന്നത്.
പണ്ട് സൈനിക സ്‌കൂളിൽ ചേട്ടനെ (മധു) വിട്ടിട്ട് പോരുമ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തി (മഞ്ജു)യായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതെന്നും ഒപ്പം താനും ഉണ്ടായിരുന്നുവെന്നും ഗിരിജ പറയുന്നു. മഞ്ജുവും താനും സിനിമയുടെ ആവശ്യങ്ങൾക്ക് വേണ്ടി ചെന്നൈയിൽ എത്തുമ്പോൾ ഒപ്പമെത്തിയിരുന്ന ഗിരീഷ് എന്ന സുഹൃത്തിനെ കുറിച്ചും ഗിരിജ വാര്യർ പറയുന്നു.
ഐഎച്ച്എമ്മിൽ മധുവിന്റെ ക്ലാസ്‌മേറ്റും റൂംമേറ്റുമൊക്കെയായിരുന്നു ഗിരീഷ്. ചെന്നൈയിൽ സിനിമ ഷൂട്ടൊക്കെ കഴിഞ്ഞ് താനും മഞ്ജുവും മധുവും ഗിരീഷും കൂടി കറങ്ങാനിറങ്ങുമായിരുന്നു. മധുവിന്റെ ബൈക്കിന് പുറകിൽ മഞ്ജു കയറും, ഗിരീഷിന്റെ ബൈക്കിൽ ഞാനും, ഭക്ഷണം കഴിക്കലും തമിഴ് സിനിമയുമൊക്കെയായി ഒരു ദിനം ആസ്വദിക്കും എന്ന് ആ കാലത്തെ ഓർമ്മകളെ കുറിച്ച് ഗിരിജ പറയുന്നു.
ഇപ്പോൾ മധുവും മഞ്ജുവും ഒഴിവ് ദിനങ്ങളിൽ വീട്ടിലെത്തുമ്പോഴുള്ള രസങ്ങളും ചമ്മന്തിപ്പൊടിക്കും ഉള്ളി ചമ്മന്തിക്കും ഒക്കെ വേണ്ടി അടുക്കളയിലുള്ള പരതലുമൊക്കെ ഗിരിജ പറയുന്നുണ്ട്. അതേ സമയം നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
വെള്ളരിക്കാ പട്ടണം, 9എംഎം, പടവെട്ട്, കാപ്പ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. ബോളിവുഡ് ചിത്രവും നടിയുടേതായി ഒരുങ്ങുന്നുണ്ട്.