സ്കൂൾ കോളേജ് കലോൽസവ വേദികളിലെ നൃത്ത രംഗത്ത് നിന്നുമെത്തി മലയാളത്തിന്റെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു നടി ശാലു മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
മികച്ച ഒരു നർത്തകി കൂടിയായ താരം ജയകേരള എന്ന പേരിൽ നിരവധി നൃത്തസ്കൂളുകളും നടത്തി വരിയാണ് ഇപ്പോൾ. അതേ സമയം ഇടക്കാലത്ത് ചില വിവാദങ്ങളും വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. അതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയങ്ങൾ ആയിരുന്നു. സീരിയൽ പ്രവർത്തകനായ സജി നായരെയാണ് താരം വിവാഹം കഴിച്ചിരുന്നത്.
ഇവരുടെ ബന്ധത്തിലും വിള്ളൽ വീണു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു എങ്കിലും രണ്ടും അതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴും സീരിയൽ മേഖലയിൽ സജീവം ആണ് ശാലു മേനോൻ. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.
തൃപ്പൂണിത്തുറയിൽ ആണ് താരം ജനിച്ചു വളർന്നത്. പിന്നീട് കുടുംബത്തോടൊപ്പം താരം ചങ്ങനാശ്ശേ രിയിലേക്ക് താമസം മാറ്റുകയായിരുന്നു. മുത്തശ്ശൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ തുടങ്ങിയ ജയകേരള നൃത്തകലാലയം ഇപ്പോൾ നടത്തുന്നത് ശാലുമേനോൻ ആണ്.
ഇതിനിടയിൽ താരൻ നിരവധി സീരിയലുകൾ ചെയ്യുന്നുണ്ട് എങ്കിലും താരം പൂർണ ശ്രദ്ധ നൽകുന്നത് ഡാൻസ് സ്കൂളിൻറെ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ്. പുതുതായി നിർമ്മിച്ച വീടിൻറെ പിന്നിലുള്ള ഹോളിൽ ആണ് ആദ്യം ഡാൻസ് സ്കൂൾ നടത്തി തുടങ്ങിയത്. പിന്നീട് പല ഇടങ്ങളിലായി എട്ട് നൃത്ത വിദ്യാലയങ്ങൾ ആയിരുന്നു താരം തുടങ്ങിയത്. ഇതിനിടയിൽ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു താരം.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശാലു മേനോൻ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
താരത്തിന്റെ പുതിയ ലൂക്കിനെതിരെയാണ് ചിലർ കമന്റുകളുമായി എത്തിയത്. അടുത്തിടെ വൈറലായ മഞ്ജു വാര്യരുടെ കിടിലൻ ഫോട്ടോയ്ക്ക് സമാനമെന്നപോലെ മുടി വെട്ടിയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
പണ്ട് സിനിമയിൽ വന്നപ്പോൾ മഞ്ജു വാര്യരുടെ സമാന ലുക്ക് ആയിരുന്നു ഇപ്പോൾ അതൊക്കെ പോയ്മറഞ്ഞു, ഇപ്പോൾ ഒരു മദാമ്മയുടെ ലുക്ക് ആണ് താരത്തിന് എന്നാണ് ചിലരുടെ കമന്റ് നടി മഞ്ജു വാര്യരുടെ ലൂക്കിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മിക്ക കമന്റുകളും വന്നത്.
മഞ്ജു വാര്യർ ആവാൻ നോക്കുവാണോ, പക്ഷെ നടക്കുന്നില്ലല്ലേ എന്ന് തുടങ്ങി നിരവധി കമന്റുകളും ചിലർ ഇടുന്നുണ്ട്. ആദ്യമേ തന്നെ ഒരു ആരാധകർ ഇക്കാര്യത്തെ എടുത്തിട്ടപ്പോൾ, താൻ മഞ്ജു വാര്യരെ അനുകരിക്കുവാൻ ശ്രമിക്കുകയല്ലെന്നു താരം വ്യക്തമാക്കിയിരുന്നു.
Also Read
പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി റായ് ലക്ഷ്മി, വൈറലായി വീഡിയോ
ബാക്കി വന്ന കമന്റുകളോടെ താരം പ്രതികരിച്ചിട്ടില്ല. അതേ സമയം താരത്തിന് സ്വന്തം ആയി ഒരു യൂട്യൂബ് ചാനലും ഉണ്ട്.