മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു ഗായിക അമൃത സുരേഷും നടൻ ബാലയും വേർപിരിഞ്ഞെങ്കിലും മകൾ അവന്തികയും ഒത്തുള്ള വീഡിയോകളും വിശേഷങ്ങളും ഒക്കെ ബാല പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ബാല രണ്ടാമതും വിവാഹം കഴിച്ചത്.
വിവാഹത്തിന് പിന്നാലെ പലപ്പോഴും സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനം ബാല നേരിടേണ്ടി വന്നിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം അവന്തികയുടെ പിറന്നാൾ ആയിരുന്നു, തന്റെ മകളുടെ പിറന്നാളിന് ആശംസ പോലും ബാല അറിയിച്ചിരുന്നില്ലെന്ന വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മകൾക്ക് പിറന്നാൾ ആശംസ പങ്കുവയ്ക്കാതെ നടൻ ഉണ്ണിമുകുന്ദന് പിറന്നാൾ ആശംസ അറിയിച്ച് ബാല എത്തിയിരുന്നു. ഇതിനു താഴെയായി നിരവധി വിമർശനമാണ് ഉയരുന്നത്. മകളെ ബാല മറന്നോ എന്നാണ് ഈ പോസ്റ്റിൽ ആരാധകർ ചോദിക്കുന്നത്. സ്വന്തം മോൾടെ ജന്മദിനം മറന്നു പോയോ നിങ്ങൾ? ഇനിയും കുറെ കാരണങ്ങൾ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും നിങ്ങൾ.
സ്വന്തം മകളെ വിഷ് ചെയ്യാതെ ഇരുന്നത് വളരെ മോശം ആയിപ്പോയി എന്നൊക്കെ ചില ആരാധകർ പറയുന്നു.മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞു അമൃതയേ കുറ്റപ്പെടുത്തിയ മനുഷ്യൻ മകളുടെ പിറന്നാൾ വിഷ് ചെയ്തു പോലും ഇല്ലല്ലോ. ആ കുട്ടിയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞപ്പോൾ ബാല ഇട്ട പോസ്റ്റ് കാണാൻ നോക്കിയിരുന്നു ഒന്നും കണ്ടില്ല സ്വന്തം മകളുടെ പിറന്നാൾമറന്നു അല്ലെ, അണ്ണാച്ചി സ്വന്തം മോൾടെ ബർത്ത് ഡേ മറന്നു പുതിയ എലിവാണം വന്നപ്പോൾ തുടങ്ങി അധിക്ഷേപ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
അതേസമയം പാപ്പുവിന്റെ പിറന്നാൾ ഇത്തവണ വിനോദയാത്രകളും പാർട്ടിയും കേക്ക് കട്ടിങും എല്ലാമായി വമ്പൻ ആഘോഷമായാണ് അമൃതയും കുടുംബവും കൊണ്ടാടിയത്. സൈമ അവാർഡ്‌സിൽ പങ്കെടുക്കാനായി പോയിരുന്ന അമൃത മകളുടെ പിറന്നാൾ ആഘോഷിക്കാൻ ഉടൻ തന്നെ മടങ്ങിയെത്തിയിരുന്നു. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അവന്തികയുടെ പിറന്നാൾ ആഘോഷം.
അമൃതയും അച്ഛൻ സുരേഷും അമ്മ ലൈലയും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്നാണ് പാപ്പുവിന് വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കിയത്. അവന്തികയുടെ ഒമ്പതാം പിറന്നാൾ ആയിരുന്നു ഈ മാസം 21ന് കഴിഞ്ഞത്.
മകൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ അമൃത സുരേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ പരിചിതരാവുകയും പ്രണയത്തിലാവുകയും ചെയ്തവരാണ് ബാലയും-അമൃതയും ഇവരുടെ വിവാഹം 2010ലായിരുന്നു. 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.