കൈനിറയെ ചിത്രങ്ങളുമായി തെന്നിന്ത്യൻ സനിമയിൽ തിളങ്ങിനിൽക്കുന്ന സൂപ്പർ നായികയാണ് മലയാളിയായ കീർത്തി സുരേഷ്. ഇതിനോടകം തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള കീർത്തിക്ക് ആരാധകരും ഏറെയാണ്. തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായിക നടിയ മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്.
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികാ നടിയായിരുന്നു കീർത്തിയുടെ അമ്മ മേനക. ബാലതാരമായി സിനിമയിലെത്തിയ കീർത്തി പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രമായ ഗീതഞ്ജലിയിലൂടെയാണ് ശ്രദ്ധേയയായത്.ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ കീർത്തി തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്.
വിക്രം പ്രഭു നായകനായ ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള കീർത്തിയുടെ അരങ്ങേറ്റം. എഎൽ വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പിന്നീട്, രജനി മുരുകൻ, റെമോ, ഭൈരവ തുടങ്ങി ചിത്രങ്ങൾ ചെയ്തു. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് കീർത്തിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
ആദ്യ കാല നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രത്തിൽ സാവിത്രിയായാണ് കീർത്തി വേഷമിട്ടത്. ഇപ്പോൾ മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലാണ് കീർത്തി. അതേ സമയം കീർത്തി സുരേഷിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ദേശീയ അവാർഡ് ലഭിച്ചതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.
കീർത്തി അഭിനയിച്ച ചില സിനിമകൾ പരാജയപ്പെട്ടതോടെ ഇനി സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബുദ്ധിപൂർവ്വം നീങ്ങാനാണ് താരത്തിന്റെ തീരുമാനം. എന്നാൽ കീർത്തി കൂടുതലും സഹോദരി വേഷങ്ങൾ സ്വീകരിക്കുന്നു എന്ന വസ്തുതയാണ് ഇപ്പോൾ സിനിമാ ലോകത്തുള്ള പലരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. റേറ്റിംഗ് കൂടുതലുള്ള നായികമാർ സഹോദരി വേഷങ്ങൾ ചെയ്യാൻ സമ്മതിക്കാറില്ല.
എന്നാൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ കീർത്തി സഹോദരിയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്.
മെഹർ രമേശ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഭോല ശങ്കർ എന്ന ചിത്രത്തിൽ കീർത്തി സഹോദരിയുടെ വേഷത്തിൽ എത്തും. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിൽ കീർത്തി താരത്തിന്റെ മകളായി എത്തും എന്നാണ് ആദ്യം എത്തിയ റിപ്പോർട്ടുകൾ.
എന്നാൽ രജനികാന്തിന്റെ സഹോദരിയായി എത്തുമെന്നുള്ള റിപ്പോർട്ടുകളും ചർച്ചകളിൽ നിറയുന്നുണ്ട്. ഈ ചിത്രത്തിനായി 2.5കോടി രൂപയാണ് കീർത്തിയുടെ പ്രതിഫലം എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു ണ്ട്. മീന, ഖുശ്ബു എന്നീ താരങ്ങളും അണ്ണാത്തെയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഹിറ്റ് മേക്കർ പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രമാ് കീർത്തിയുടെ റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രം.
Also Read
പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി റായ് ലക്ഷ്മി, വൈറലായി വീഡിയോ