നടൻ ശ്രീജിത്ത് വിജയ് ഇനി കുടുംബവിളക്കിൽ അനിരുദ്ധ് ആകാൻ ഇല്ല: കാരണം ഇങ്ങനെ, പുതിയ നടനും എത്തി

108

ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറുന്ന ജപന്രിയി സീരിയലാണ് കുടുംബവിളക്ക്. പ്രേക്ഷകപ്രീതിയിലും റേറ്റിങ്ങിലും മുൻ നിരയിൽ നിൽക്കുന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിൻറെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തത്.

നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തിൽ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവർത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ്.

Advertisements

റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്. സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാർ, ശ്രീജിത്ത് വിജയ്, നൂബിൻ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.

ഇടയ്ക്ക് വേദിക എന്ന കഥാപാത്രമായി മൂന്നു നടിമാരാണ് സീരിയലിൽ വന്നുപോയത്. മൂന്നാമതായി ശരണ്യ എന്ന നടിയാണ് ഇപ്പോൾ വേദികയെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് വലിയ പ്രതിഷേധവുമുണ്ട്.

താരങ്ങളുടെ പിന്മാറ്റം ഇപ്പോൾ പരമ്പരയിൽ തുടർകഥ ആയി മാറിയിരിക്കുകയാണ്. പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രമായ വേദികയെ അവതരിപ്പിച്ചിരുന്ന നടിമാർ രണ്ടുപേരും പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ പിന്മാറ്റം പ്രേക്ഷകർ അറിയുന്നത്.

വേദികയുടെ പിൻമാറ്റത്തിന് ശേഷം സംഭവബഹുലമായ എപ്പിസോഡുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ പരമ്പര. എന്നാൽ അനിരുദ്ധ് ആയി എത്തിക്കൊണ്ടിരുന്ന നടൻ ശ്രീജിത്ത് വിജയിന്റെ 23ാം തീയതിയിലെ എപ്പിസോഡ് മുതലുള്ള പിന്മാറ്റമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ശ്രീജിത്ത് വിജയ് ക്വാറന്റൈനിൽ ആണെന്നും, ഇനി മുതൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് എന്ന നടൻ ആകും എന്നുമാണ് സീരിയൽ സംഘാടകർ നൽകുന്ന വിശദീകരണം.

അതേ സമയം അമേയ നായർ ആണ് ഓണക്കാലം വരെ വേദികയായി എത്തിയിരുന്നത്. ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയതിന് പിന്നാലെയാണ് പുതിയ വേദിക എത്തിയത്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ശരണ്യ തമിഴ് പരമ്പരയിലൂടെ ചുവട് വെച്ച് മലയാള സിനിമയിൽ സജീവമായ നടി കൂടിയാണ്. ശരണ്യയ്ക്ക് പഴയ വേദികയ്ക്ക് നൽകിയ സ്വീകരണം ഇപ്പോൾ പ്രേക്ഷകർ നൽകുന്നുണ്ട്.

അതിനിടെ പ്രമുഖ ടെലിവിഷൻ റേറ്റിംഗ് ഏജൻസിയായ ബാർക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം വാനമ്പാടിയെ പിന്തള്ളിക്കൊണ്ട് കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു . രണ്ടാം സ്ഥാനം മൗനരാഗവും, മൂന്നാം സ്ഥാനം അമ്മയറിയാതെയും കൊണ്ടുപോയപ്പോൾ വാനമ്പാടി അഞ്ചാം സ്ഥാനത്താണ് എത്തപ്പെട്ടത്.

അതേസമയം പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളായ കസ്തൂരിമാനിനും, പൗർണ്ണമി തിങ്കളിനും ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. കസ്തൂരിമാൻ പരമ്പരയ്ക്ക് പെട്ടെന്നുണ്ടായ കഥാമാറ്റമാകാം റേറ്റിങ്ങിൽ താഴെ ആയതെന്നാണ് പൊതുവെയുള്ള സംസാരം. കീർത്തി ഗോപിനാഥ് കേന്ദ്രകഥാപാത്രമായി എത്തുന്ന അമ്മ അറിയാതെയുടെവ്യത്യസ്ത കഥാസന്ദർഭങ്ങൾ ആണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നത്.

ഭർത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘർഷങ്ങളുമാണ് കുടുംബവിളക്കിന്റെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷൻ കമ്പനി ആണ് കുടുംബവിളക്കിന്റെ നിർമ്മാണം. അനിൽ ബാസിന്റെ രചനയിൽ മഞ്ജു ധർമൻ സംവിധാനം നിർവഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്.

Advertisement