ജീവിതത്തിലും സീരിയലിലെപ്പോലെ തന്നെ അമ്മയെ സ്‌നേഹിക്കുന്ന മകനാകാനാണ് ഇഷ്ടം: തുറന്നു പറഞ്ഞ് കുടുംബവിളക്കിലെ ‘പ്രതീഷ്’ നൂബിൻ ജോണി

109

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള സീരിയലാണ്. മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ടവരാണ് പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം തന്നെ.

പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.

Advertisements

മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. നേരത്തെ അത് പ്രമുഖ നടൻ ശ്രീജിത് വിജയ് ആയിരുന്നു. കഴിഞ്ഞ എപ്പിസോഡ് മുതൽ ആണ് ശ്രീജിത് വിജയ് മാറിയത്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.

മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്. നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിരവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്.

ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയിക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു.

ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്.യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീൽ കൂടിയായ നൂബിൻ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.

പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു.നിരവധി ഷോർടഫിലിമുകളിലും താരം എത്തിയിട്ടുണ്ട്.ഇപ്പോൾ മികച്ച അഭിപ്രായത്തോടെ സീരിയലിൽ മുന്നേറുകയാണ് നൂബിൻ. അതേ സമയം തന്റെ മനസ്സിലെ വലിയ സ്വപ്നത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.

സീരിയലിലെ പോലെ തന്നെ അമ്മയെ സപ്പോർട്ട് ചെയ്യുന്ന കനാകാനാണ് ജീവിതത്തിലും താൽപ്പര്യം.സ്വന്തം വീട് വയ്ക്കണം എന്ന ആഗ്രഹം മനസ്സിൽ ഉദിച്ചപ്പോഴെല്ലാം തന്നെ യാത്രാ സൗകര്യത്തെക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ഈ ഫീൽഡിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ആ സ്ഥിതിക്ക് യാത്ര സൗകര്യങ്ങൾ നോക്കിയല്ല പറ്റൂ. അങ്ങനെ ചിന്തിച്ചപ്പോൾ സിറ്റി അടുത്തുള്ള സ്ഥലങ്ങൾ വേണം. കൊച്ചിയും തിരുവനന്തപുരവും ഒക്കെ ഒരുപാട് തിരക്കുള്ള പ്രദേശങ്ങളായി തോന്നി. അങ്ങനെയാണ് കോട്ടയത്തേക്ക് മാറിയത്. സ്വന്തമായി വീട് വെക്കണമെന്നുള്ളത് മനസ്സിലെ വലിയ ആഗ്രഹമാണ്.

ഒരുപാട് വലുപ്പമുള്ള വീടുകളോട് എനിക്ക് വലിയ താല്പര്യമില്ല. ഒതുക്കമുള്ളതും എന്നാൽ അല്പം സൗകര്യമുള്ളതുമായ വീടുകളോടാണ് താല്പര്യം. അങ്ങനെയാണ് നാലുകെട്ട് മാതൃക മനസ്സിൽ പതിഞ്ഞത്. മാത്രമല്ല, ട്രഡീഷണൽ വീടുകൾ പ്രകൃതിയുമായി ചേർന്ന് നിൽക്കുന്നവയുമാണ്.

അങ്ങനെയാണ് ഈ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത്. വീടിനു ചുറ്റും പൂന്തോട്ടവും കൂടി മനസിലെ ആഗ്രഹമാണെന്നും നൂബിൻ ജോണി പറയുന്നു.

Advertisement