പെട്ടെന്ന് എല്ലാം മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ, അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല: ദിലീപ് പറയുന്നു

54

കമലിന്റെ സംവിധാന സഹായിയായെത്തി പിന്നീട് മലയാളികളുടെ പ്രിയ ജനപ്രിയനായകനായി മാറിയ നടനാണ് ദിലീപ്. നടി കാവ്യ മാധവനുമായുള്ള വിവാഹത്തിനു ശേഷം ജീവിതത്തിൽ ചില പ്രശ്‌നങ്ങളൊക്കെ വന്നെങ്കിലും സുഖകരമായ കുടുംബ ജീവിതമാണ് ഇവരുടേത്. അമ്മയോടും മക്കളായ മീനാക്ഷിയോടും മഹാലക്ഷ്മിയോടും കാവ്യയോടുമൊപ്പം ആലുവയിലെ പത്മസരോവരത്തിലാണ് താര കുടുംബം കഴിയുന്നത്.

ഇത്തവണത്തെ ഇവരുടെ ഓണാഘോഷ വിശേഷങ്ങളൊക്കെ വൈറലായിരുന്നു. നിരവധി വ്യത്യസ്തമായ വേഷങ്ങൾ ഇതനോടകം അവതരിപ്പിച്ചുകളിഞ്ഞ ദിലപിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ വേഷമായിരിന്നു മായാമോഹിനി എന്ന ചിത്രത്തിലേത്.

Advertisements

മായാമോഹിനിയിൽ താൻ സ്ത്രീയായതിനെക്കുറിച്ച് നേരത്തെ ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്. എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ. അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല, വീണ്ടും വീണ്ടും ബ്യൂട്ടി പാർലറിലും പോവില്ലെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞിരുന്നത്.

അതേ സമയം മകൾ മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്. കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോളുമൊക്കെ മീനൂട്ടി ഉണ്ടായിരുന്നു. അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു.

വനിതയുടെ കവർ പേജിൽ വന്നപ്പോളാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല.എല്ലാവർക്കും ഭയങ്കര ഷോക്ക് ആയി പോയി.എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്.ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവർ കരുതി.മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്.

അങ്ങനെയാണ് വിഗ് ഒക്കെ വെച്ച് മീനൂട്ടിയ്ക്കൊപ്പം നിൽക്കുന്നൊരു ചിത്രം എടുക്കുന്നത്.അത് വൈറലാവുകയും ചെയ്തിരുന്നു.പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

Advertisement