മിനി സ്‌ക്രീൻ അവതാരക ആയി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആരാധകരുടെ ഇഷ്ടം കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അശ്വതി. തന്റെ വിശേഷങ്ങൾ എല്ലാം അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. താരത്തിന്റെ കുറിപ്പുകൾക്കും ഫോട്ടോകൾക്കും എല്ലാം സോഷ്യൽ മീഡിയയിലും ധാരാളം ആരാധകരാണ് ഉള്ളത്.
അതേ സമയം രണ്ടാമതും ഗർഭിണി ആപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പത്താം വിവാഹ വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുക ആണ് അശ്വതി ശ്രീകാന്ത്. വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പും അശ്വതി ആരാധകരുമായി പങ്കുവെച്ചിട്ടണ്ട്.
നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ.
നമ്മൾ നമ്മളായ പത്തു വർഷങ്ങൾ. കൂട്ട് ഒരു വിലപിടിച്ച വാക്കാണ് എന്നായിരുന്നു ഭർത്താവ് ശ്രീകാന്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അശ്വതി പങ്കുവെച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. അതേ സമയം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം തന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമൻറ് ബോക്‌സിൽ നിരവധി സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചിരുന്നു.
അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകൾ അശ്വതി യൂട്യൂബിൽ പോസ്റ്റ് ചെയ്തതും ആരാധകർ കയ്യടികളോടെ സ്വീകരിച്ചിരുന്നു. തന്റെ മനോഹരമായ പത്ത് വിവാഹവർഷത്തെ പറ്റിയാണ് ഇപ്പോൾ അശ്വതിയുടെ കുറിപ്പ്. ചിലപ്പോൾ കടലുപോലെയും ചിലപ്പോൾ ഒരു തുള്ളി പോലെയുമാണ് വിവാഹജീവിതം അനുഭവപ്പെട്ടതെന്ന് അശ്വതി പറയുന്നു.
Also Read
മകൾ വിസ്മയയുടെ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച് ലാലേട്ടൻ, ആശംസകളുമായി ആരാധകർ