മകൾ വിസ്മയയുടെ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച് ലാലേട്ടൻ, ആശംസകളുമായി ആരാധകർ

3275

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റുകളും സകല കളക്ഷൻ റെക്കോർഡുകളും തന്റെ പേരിൽ കുറിച്ചട്ടുള്ള ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.

നടൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ, പിന്നണി ഗായകൻ, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടൻ ഇപ്പോൾ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.

Advertisements

തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷൺ, കേണൽ, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികൾ നേടിയെടുത്ത താരം 1978 മുതൽ സിനിമാ മേഖലയിൽ താരം സജീവമാണ്.

1988ലാണ് മോഹൻലാൽ വിവാഹിതൻ ആകുന്നത്. തമിഴിലെ പ്രമുഖ നിർമ്മാതാവ് ബാലാജിയുടെ മകൾ സുചിത്ര ബാലാജി ആണ് ലാലേട്ടേന്റെ പ്രാണ സഖി ആയി എത്തിയത്. പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. പ്രണവ് സിനിമ മേഖലയിൽ സജീവമാണ്.

Also Read
നാട്ടുകാര്‍ക്ക് അറിയാം, പക്ഷേ വെള്ളമടിയ്ക്കുന്ന കാര്യം വീട്ടില്‍ അറിയില്ല, വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ സംഭവിച്ചത് ഇതായിരുന്നു, നടി അമൃത പറയുന്നു

മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലം ആദ്യമായി പ്രണവ് അഭിനയിച്ചിരുന്നു. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മകൾ വിസ്മയയുടെ പുതിയ വിശേഷങ്ങൾ ആണ് ആരാധകരും സോഷ്യൽമീഡിയയും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നല്ലൊരു എഴുത്തുകാരിയാണ് മകൾ വിസ്മയ. 2021 വാലന്റ്‌റൈൻസ് ഡേയിൽ വായനക്കാർക്ക് പുത്തൻ അനുഭവം ഉണർത്തുന്ന കവിതാസമാഹാരം പബ്ലിഷ് ചെയ്തിരുന്നു.

ഈ പുസ്തകത്തിന്റെ പേര് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നു. വിസ്മയയുടെ കവിത വായിക്കുമ്പോൾ ഓർമ്മ വരുന്നത് ജപ്പാനീസ് ഹൈക്കു കവി ബാഷോയെയാണെന്ന് താരം ഇതിനു മുൻപ് പറഞ്ഞിരുന്നു.

ജപ്പാനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും എല്ലാം കവിതകളിൽ നിറയുന്നു. പത്തും പതിനഞ്ചും വരികൾ അടങ്ങിയത് മുതൽ ഒരു വരി മാത്രമുള്ള കവിതകൾ വരെ ഇതിലുണ്ട്.

എന്നാൽ ഇപ്പോൾ ഈ കവിതാ സമാഹാരത്തിലെ തന്നെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഗ്രീൻ ഓഫ് സ്റ്റാൻഡേർഡ് എന്ന കവിതാസമാഹാരത്തിലെ മലയാളപരിഭാഷ നക്ഷത്ര ധൂളികൾ എന്ന പേരിലാണ് പ്രകാശനം ചെയ്യുന്നത്.

Also Read
സ്ലീവ് ലെസ് ബ്ലൗസ്, ഓഫ് വൈറ്റ് സാരി; അതീവ സുന്ദരിയായി നടി പൂർണ്ണിമ ഇന്ദ്രജിത്ത്

നക്ഷത്ര ധൂളികൾ എന്നാണ് മലയാളത്തിൽ പുസ്തകത്തിന്റെ പേര്. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. തൃശ്ശൂരിൽ വെച്ച് സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരാണ് പുസ്തകം പ്രകാശനം ചെയ്തത്. മോഹൻലാലാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഒരു അച്ഛൻ എന്ന നിലയിൽ വളരെയേറെ അഭിമാനം ഉണ്ടെന്നു താരം പറഞ്ഞു.

ഓഗസ്റ്റ് 19 നാണ് ഈ പുസ്തകത്തിന്റെ പ്രകാശനം. സംവിധായകനായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിന്റെ പ്രകാശത്തെ കുറിച്ച് നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ എന്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രീൻ ഓഫ് സ്റ്റാൻഡേർഡ് എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ നക്ഷത്രധൂളികൾ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.

കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ കുറിപ്പ്.

Also Read
മോഹന്‍ലാലും മമ്മൂട്ടിയും കൊള്ളാമെന്ന് പറഞ്ഞു, അങ്ങനെയാണ് ഫഹദിന് സിനിമയില്‍ അവസരം നല്‍കിയത്, ഫാസില്‍ പറയുന്നു

Advertisement