അതു പോലൊരു നടനാണ് ഞാൻ എന്ന് ഒരിക്കലും പറയില്ല, ദിലീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് കേട്ടോ

4067

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർതാരം ദിലീപും തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഏറ്റവും വിജയകരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള നാടൻമാരാണ്. മൃഗയ, വിധേയൻ, പൊന്തൻമാട, പലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി എന്ന മഹാനടൻ പ്രേക്ഷകരെ വേഷപകർച്ചയിലൂടെ വിസ്മയിപ്പിച്ചത്.

ഈ ചിത്രങ്ങളിൽ മമ്മൂട്ടിക്ക് ഏറെ പ്രേക്ഷക, നിരൂപക പ്രശംസങ്ങളും പുരസ്‌കാരങ്ങളും നേടി കൊടുത്ത ചിത്രമായിരുന്നു പൊന്തൻമാട. ചിത്രത്തിലെ പൊന്തൻമാട ആയിട്ടുള്ള മമ്മൂട്ടിയുടെ പ്രകടനത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

Advertisements

അതേ സമയം കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലാണ് ജനപ്രിയ നായകൻ ദിലീപ് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാൽ ജോസ് ചിത്രമായ ചാന്തുപൊട്ട് ആണ് ദിലീപിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. സിനിമയിലെ ദിലീപിന്റെ കഥാപാത്രം പ്രേക്ഷകപ്രീതി ഏറെ നേടിയിരുന്നു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ഈ രണ്ടു കഥാപാത്രങ്ങളെയും കുറിച്ച് മലയാളത്തിന്റെ യൂത്ത് ഐക്കൺ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്. മമ്മൂട്ടിയും ദിലിപും ചെയ്ത് വച്ച രണ്ടു ഐകോണിക്ക് കഥാപാത്രങ്ങൾ ആണ് അവയെന്നാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത്.

രണ്ടു ചിത്രങ്ങളെയും ഉദാഹരണമാക്കി കൊണ്ട് പൃഥ്വിരാജിന്റെ കഥാപത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ മറുപടി. ദിലീപ് ആരാധകരാണ് പൃഥ്വിരാജിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. പൊന്തൻമാട ആയാലും ചാന്തുപൊട്ട് ആയാലും രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ്.

രണ്ടു മികച്ച അഭിനേതാക്കൾ ചെയ്തു വച്ച കഥാപാത്രങ്ങളാണ്. അതു പോലൊരു നടനാണ് ഞാൻ എന്നോ അതുപോലൊരു പ്രകടനം എനിക്ക് ഉണ്ടെന്നോ ഒരിക്കലും ഞാൻ അവകാശപ്പെടില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ വരട്ടെ. എന്റെ കരിയറിലും അത്തരം കഥാപാത്രങ്ങൾ ഉണ്ടാവട്ടെ.

ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം പുതിയൊരു നടൻ വരുമ്പോൾ അയാളോട് ഇതുപോലെ എന്റെ കഥാപാത്രത്തെയും കുറിച്ച് പറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Also Read
നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

അതേ സമയം തീർപ്പ് ആണ് പൃഥ്വിരാജിന്റെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപി എഴുതിയിരിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്.

ആടുജീവിതമാണ് പൃഥ്വിരാജിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. 14 വർഷം കൊണ്ടാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും പ്രൊഡക്ഷനും പൂർത്തിയായത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിൽ ഒന്നായ, ബെന്യാമിന്റെ 2008ൽ പുറത്തിറങ്ങിയ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരിൽ സിനിമയാക്കുന്നത്. നാലര വർഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

Advertisement