മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിതരായ താര ദമ്പതികൾ ആണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിച്ച് കൊണ്ടിരിക്കെ അടുത്തിടെയാണ് ഇവർ പ്രണയിച്ച് വിവാഹിതർ ആയത്.
ഇപ്പോൾ മലയാളികൾക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിചിതരും പ്രിയപ്പെട്ടവരുമാണ് ചന്ദ്രയും ടോഷും. ഇരുവരുടേയും വിവാഹമൊക്കെ സോഷ്യൽ മീഡിയയും ആരാധകരുമൊക്കെ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ടോഷും ചന്ദ്രയും.
കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നിരിക്കുന്നത്. തങ്ങളുടെ സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു വിവാഹത്തെ കുറിച്ചുമൊക്കെ ഇരുവരും തുറന്നു പറയുതയാണ് ഈ അഭിമുഖത്തിലൂടെ.
സ്വന്തം സുജാതയുടെ ലൊക്കേഷനിൽ വച്ചാണ് ടോഷും ചന്ദ്രയും കാണുന്നത്. ടോഷിന്റെ ആദ്യത്തെ സീൻ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം സുജാത യിലെ നായികയെ അവതരിപ്പിക്കുന്നത് ചന്ദ്ര ലക്ഷ്മൺ ആണ്. പരമ്പരയുടെ സംവിധായകൻ ആണ് ചന്ദ്രയേയും ടോഷിനേയും പരിചയപ്പെടുത്തുന്നത്.
ടോഷ് വളരെ പെട്ടെന്ന് ഫ്രെണ്ട്ലിയായി മാറുന്ന സ്വഭാവക്കാരനാണെന്നും തങ്ങളും വളരെ പെട്ടെന്ന് സുഹൃത്തുക്കൾ ആയെന്നുമാണ് ചന്ദ്ര ലക്ഷമണ പറയുന്നത്. അതേ സമയം തങ്ങൾക്കിടയിൽ ആർക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്ന ചോദ്യത്തിന് തങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് ചന്ദ്രയും ടോഷും പറയുന്നത്.
തങ്ങളുടെ പ്രണയത്തിന് വില്ലന്മാർ ഇല്ലായിരുന്നുവെന്നും താരദമ്പതികൾ പറയുന്നത്. വീട്ടുകാർക്ക് ഇഷ്ടം ആണെങ്കിൽ മാത്രം വിവാഹം എന്നായിരുന്നു തീരുമാനം. ഒരേ ദിവസം തന്നെയായിരുന്നു രണ്ടു പേരും വീട്ടിൽ ഇക്കാര്യം പറഞ്ഞതെന്നും ചന്ദ്രയും ടോഷും ഓർക്കുന്നു. രണ്ടു പേരും രണ്ട് മത വിശ്വാസികളാണ്.
എന്നാൽ വീട്ടിൽ അതൊന്നും പ്രശ്നമായില്ലെന്നും വിവാഹത്തിന് സമ്മതിക്കുക ആയിരുന്നുവെന്നും ഇരുവരും പറയുന്നു. പിന്നാലെ രണ്ട് ആചാര പ്രകാരവും വിവാഹം നടക്കുക ആയിരുന്നു. ചന്ദ്രയുടേയും ടോഷിന്റേയും വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.
Also Read
ലോക് ഡൗണ്‍ സമയത്ത് വിവാഹാലോചനകളിലായിരുന്നു, ഒന്നും ശരിയായില്ലെന്ന് നടി സ്വാസിക
ഇതിനിടെ തന്റെ പേരിൽ പ്രചരിച്ചിരുന്ന വ്യാജ വാർത്തയെക്കുറിച്ചും അഭിമുഖത്തിൽ ചന്ദ്ര ലക്ഷ്മൺ സംസാരിക്കുന്നുണ്ട്. ചന്ദ്ര ലക്ഷ്മണ വിവാഹം കഴിച്ച് അമേരിക്കയിൽ പോയി, പീ ഡ ന മൊക്കെ അനുഭവിച്ചു, സീരിയലിൽ അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ടാണ് മലയാളം സീരിയൽ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാൻ യൂട്യൂബിൽ വീഡിയോ ഇടുക ആയിരുന്നുവെന്നാണ് ചന്ദ്ര പറയുന്നത്.
അങ്ങനെ താൻ ഇവിടെ പോപ്പുലറായെന്നും ചന്ദ്ര ലക്ഷ്മണ പറയുന്നുണ്ട്. ഇപ്പോഴിതാ ടോഷിന്റേയും ചന്ദ്രയുടേയും ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുകയാണ്. താരങ്ങൾ തന്നെയാണ് സന്തോഷ വാർത്ത പുറത്ത് വിട്ടത്. 2021 ലാണ് താൻ ടോഷുമായി പ്രണയത്തിലാണെന്ന കാര്യം ചന്ദ്ര വെളിപ്പെടുത്തുന്നത്.
വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഇതേ വർഷം തന്നെ കല്യാണം ഉണ്ടാവുമെന്നും താരങ്ങൾ തുറന്ന് പറഞ്ഞത്. ഒടുവിൽ 2021 നവംബർ പത്തിന് താരങ്ങൾ വിവാഹിതരായി. ഇന്റർകാസ്റ്റ് വിവാഹമാണെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ പൂർണസമ്മതം വിവാഹത്തിന് ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും താരങ്ങളാണ് ചന്ദ്രയും ടോഷും.
Also Read
ലോക് ഡൗണ്‍ സമയത്ത് വിവാഹാലോചനകളിലായിരുന്നു, ഒന്നും ശരിയായില്ലെന്ന് നടി സ്വാസിക