വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ടിവി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.
പിന്നീട് മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്.
തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.
Also Read
മകൾ വിസ്മയയുടെ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച് ലാലേട്ടൻ, ആശംസകളുമായി ആരാധകർ
സിനിമകളിൽ സജീവം ആയിരിക്കുമ്പോൾ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നിൽക്കുകയാണ്.ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികൾ അറിയാൻ തുടങ്ങിയത്.
ഈ പരിപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49ാം ദിവസം താരം ഷോയിൽ നിന്നും നിന്നും പുറത്താവുക ആയിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ഇതാ മലയാളികളുടെ പ്രിയ ഗായിയും അവതാരകയം നടിയുമായ റിമി ടോമി തന്റെ ജീവിതം മാറുമെന്ന് ആദ്യ കാലത്ത് പറഞ്ഞത് സത്യമായി എന്ന് പറയുകയാണ് മഞ്ജു പത്രോസ്.
വെറുതെ അല്ല ഭാര്യ ഫൈനലിലെ വേദിയിൽ വച്ച് ഓഡീഷനിൽ പങ്കെടുക്കാൻ എത്തിയ തങ്ങളുടെ കയ്യിൽ ആയിരം രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. അപ്പോൾ ഇതിന് മറുപടി എന്നോണം ആ വേദിയിൽ വച്ച് ഗായിക റിമി ടോമി പറഞ്ഞത് മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിൽ എത്തുമെന്നാണ്.
ആ പ്രവചനം അച്ചട്ടാകുകയും മഞ്ജു സിനിമയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തുന്നത്. ഇതിനോടകം ഇരുപതിൽ അധികം സിനിമകൾ മഞ്ജു ചെയ്തു കഴിഞ്ഞു. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു.
സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. ആ ഇടയ്ക്കാണ് മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്.
അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്ക പ്പെടുകയും മത്സരത്തിൽ നാലാമതെത്തുകയും ചെയ്തിരുന്നു.