വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു.
ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ ആയിരുന്നു അനുമോളുടെ അരങ്ങേറ്റം.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ.
അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുമോൾ. താരത്തിന്റെ ബോൾഡ് ഫോട്ടോ ഷൂട്ടുകളും മറ്റും സോഷ്യൽ മീഡിയയുടെ കയ്യടി നേടാറുണ്ട്. പലപ്പോഴും തനിക്ക് എതിരെയുള്ള മോശം പരാമർശങ്ങൾക്കും അധിക്ഷേപ കമന്റുകൾക്കും അനുമോൾ മറുപടി നൽകാറുണ്ട്.
ഇപ്പോൾ ഇതാ ഒരുക്കൽ സിനിമ സെറ്റിൽ ഉണ്ടായ ഒരു അനുഭവം അനുമോൾ പങ്കുവെച്ചതാണ് വൈറലായി മാറുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനു മോളുടെ തുറന്നു പറച്ചിൽ. ഞാൻ വലിയ ദേഷ്യക്കാരിയാണ് എന്റെ ക്ലോസ് പേഴ്‌സണൽ സർക്കിളിലാണ് ഞാൻ ദേഷ്യപ്പെടാറുള്ളത്.
ആരോട് ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതാണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ ഇപ്പോൾ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ട് ഒന്നുമില്ല. ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു. പാറപ്പുറത്ത് സോങ് ഷൂട്ട് നടക്കുകയായിരുന്നു.
അപ്പോഴാണ് ചെറിയൊരു ആർഗ്യൂമെന്റ് വന്നത്. കണ്ടിന്യൂവിറ്റി കാര്യങ്ങൾ നന്നായി നോക്കുന്നയാളാണ് ഞാൻ അത് തെറ്റാറില്ല. ഞാൻ അങ്ങനെയാണ് പഠിച്ച് വന്നത്. അതിന്റെ പേരിലാണ് തർക്കം തുടങ്ങിയത്. അപ്പോൾ ഞാൻ ഫുൾ ഏഡീസിനേയും വിളിച്ച് അവരോട് കൺടിന്യൂവിറ്റിയെ കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ആർക്കും അറിയില്ല.
ശേഷം വീഡിയോ ഇട്ട് നോക്കിയപ്പോൾ ഞാൻ പറഞ്ഞതാണ് ശരി. അങ്ങനെയാണ് ഞാൻ ബഹളം വെച്ചത്. അപ്പോൾ തന്നെ ഡയറക്ടർ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. എനിക്ക് ഹൈ ബിപിയാണ് അത്യാവശ്യം ക്ഷമയുമുണ്ട്. രണ്ട് മൂന്ന് റിലേഷൻ ഇണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി ഞാൻ അതിന് പറ്റിയ ആളല്ലെന്ന്.
റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല മ്യൂചലി പറഞ്ഞ് അവസാനിപ്പിച്ചതാണ്. ചില കാര്യങ്ങളിൽ ഞാൻ പെർഫെക്ഷനിസ്റ്റാണ്. ഇപ്പോൾ സിംഗിളാണ് സിംഗിള ആകുമ്പോൾ ഹാപ്പിയാണ്. കൂടുതൽ പ്രൊഡക്ടീവാണ്. ട്രാവൽ ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.