ഒരുപാട് പൊരുത്തക്കേടുകൾ ആയിരുന്നു, ഞാൻ ശരിക്കും ബുദ്ധിമുട്ടി, ഒരുവർഷം കൊണ്ട് അവസാനിപ്പിച്ച തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശ്രിത ശിവദാസ്

5576

മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും ജനകീയ നടൻ ബിജുമേനോനും പ്രധാന വേഷത്തിൽ എത്തിയ ഓർഡിനറി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ശ്രിത ശിവദാസ്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാൻ ശ്രിതക്ക് കഴിഞ്ഞിരുന്നു.

മിനി സ്‌ക്രീൻ അവതാരകയായിട്ടാണ് ശ്രിത ക്യാമറയ്ക്ക് മുന്നേലേക്ക് എത്തുന്നത്. കൈരളി ടിവിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്‌സ് എന്നീ പരിപാടികളിൽ അവതാരകയായിരുന്നു ശ്രിത. പാർവതി എന്ന തന്റെ യഥാർഥ പേര് നടി മാറ്റി ശ്രിത എന്നാക്കുകയായിരുന്നു.

Advertisements

സുഗീത് സംവിധാനം ഓർഡിനറി യിൽ കൂടി കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത്.ഓർഡിനറി ആ വർഷത്തെ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ആദ്യ ചിത്രത്തിൽ കൂടിതന്നെ ശ്രിത ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ആ വിജയം കൂടെ കൊണ്ടുപോകാൻ നടിക്ക് സാധിച്ചിരുന്നില്ല.

Also Read
ഡബ്ലിയുസിസി വരുന്നതിന് മുന്നേ മലയാള സിനിമയിൽ ഉള്ള ആളാണ് ഞാൻ, എനിക്ക് ഒരു പ്രശ്നം വന്നാൽ അത് ഞാൻ സ്വയം നേരിടും: ശ്വേത മേനോൻ

വെറും മൂന്ന് ചിത്രങ്ങൾ മാത്രമാണ് ശ്രിത മലയാളത്തിൽ ചെയ്തത്. ഓർഡിനറിക്ക് ശേഷം നവ്യാ നായർ ലാൽ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സീൻ ഒന്ന് നമ്മുടെ വീട്, ശേഷം 10:30 എ.എം. ലോക്കൽ കോൾ എന്നീ ചിത്രങ്ങളിലാണ് നടി അഭിനയച്ചത്.

ശ്രിതയെ സംബന്ധിച്ച് താൻ അഭിനയിച്ച ചിത്രങ്ങളിൽ മികച്ച ഗാന ഗംഗങ്ങൾ താരത്തിന് ലഭിച്ചിരുന്നു. 10:30 എ.എം. ലോക്കൽ കോൾ എന്ന ചിത്രത്തിൽ ഏതോ ഞാൻ കണ്ട സ്വപനങ്ങളിൽ എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്. അതേ പോലെ തന്നെ ഓർഡിനറിയിലെ ഗാനങ്ങളും.

പിന്നീട് 2014 ലാണ് നടി വിവാഹിതയാകുന്നതും പൂർണമായും സിനിമ ലോകത്ത് നിന്നും മാറി നിൽക്കുന്നതും. എന്നാൽ വിവാഹശേഷം ഇടയ്ക്ക് ചില സിനിമകളിലൂടെ തല കാണിച്ചെങ്കിലും അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2016 ൽ പുറത്തിറങ്ങിയ ചിത്രം ദം ആയിരുന്നു ശ്രിന്ദയുടെ മലയാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

Also Read
തുടക്കകാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് പെട്ടെന്നാണ് വണ്ണം വെച്ചത്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്

പക്ഷെ 2019 തമിഴിൽ ദിൽക്കു ദുക്കുടു എന്ന ചിത്രം ചെയ്തിരുന്നു. വീണ്ടും സിനിമ മേഖലയിൽ അത്ര ശോഭിക്കാതെ ഇരുന്ന താരം തന്റെ അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഷോർട്ട് ഫിലിമിൽ കൂടി വീണ്ടും സജീവമായി. അതിനിടയിൽ നടിയുടെ വിവാഹ മോചനവും സംഭവിച്ചിരുന്നുു.

കഷ്ടിച്ച് ഒരു വർഷം മാത്രമാണ് തന്റൈ വിവാഹ ജീവിതം നിലനിന്നത് എന്നാണ് നടി പറയുന്നത്. പരസ്പരമുള്ള പൊരുത്തക്കേടുകൾ തുടക്കം മുതൽ നിലനിന്നിരുന്നു, അഭിപ്രയ വ്യത്യാസങ്ങൾ കൂടിയതോടെ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് മനസിലാക്കി വിവാഹ ബന്ധം വേർപിരിയുകയായിരുന്നു എന്നും ശ്രിത പറയുന്നു.

കൂടാതെ ആ സമയത്ത് വ്യക്തിപരമായും മനസികാപരമായും താൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അതുകൊണ്ടു തന്നെ അതികം സിനിമകൾ ചെയ്തില്ല എന്നും നടി പറയുന്നു. സിനിമ ഒരിക്കലും ഒരു പ്രൊഫഷൻ ആക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ എട്ട് വർഷമായി ഈ മേഖലയിൽ എത്തിയിട്ട് എന്നും താരം വ്യക്തമാക്കുന്നു.

Also Read
തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടിരൂപ നൽകി താരം

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അടുത്തിടെ ഫോട്ടോഷൂട്ടുകളുമായി എത്തിയിരുന്നു. ഓർഡിനറിയിലെ നാടൻ സിന്ദരിയിൽ നിന്നു വിഭിന്നമായി ഹോട്ട് ഫോട്ടോഷൂട്ടുകളുമായിട്ടായിരുന്നു താരം എത്തിയത്. താരത്തിന്റെ ഈ മാറ്റം ആരാധകരേയും ഏറെ അമ്പരപ്പിച്ചിരുന്നു.

Advertisement