സ്വന്തമായി പ്രശ്‌നങ്ങളെ നേരിടാൻ ശ്രമിക്കണം, എനിക്ക് ഒരു പ്രശ്‌നം വന്നാൽ അത് ഞാൻ സ്വയം നേരിടും: ശ്വേത മേനോൻ

127

ഏറെക്കാലമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയത് അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോൻ ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമ സേനയിലായിരുന്നു ജോലി ചെയ്തിരുന്നത്.

Advertisements

Also Read
തുടക്കകാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് പെട്ടെന്നാണ് വണ്ണം വെച്ചത്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. അനശ്വരം (1991) എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം ഇപ്പോൾ.

അതേ സമയം അദ്യ വിവാഹബന്ധം പരാജയപ്പെട്ടതിനു പിന്നലെ താരം രണ്ടാമതും താരം വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ താരത്തിന് ഒരു മകളും ഉണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളും നിലപാടുകളും പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. മലയാള സിനിമയിലെ വനിതകളുടെ സംഘടന ആയ ഡബ്ല്യൂസിസിയെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.

Also Read
വംശി ചിത്രത്തിന് വിജയിയ്ക്ക് ലഭിക്കുന്നത് പടപകൂറ്റൻ പ്രതിഫലം, ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അമ്പരപ്പിച്ച് ദളപതി വിജയ്

ഡബ്ല്യുസിസി എന്ന സംഘടന വരുന്നതിന് മുന്നേ മലയാള സിനിമയിൽ ഉള്ള ആളാണ് ഞാൻ. ഡബ്ല്യുസിസി സംഘടന രൂപീകരിക്കുന്നതിന് മുമ്പും മലയാള സിനിമയിൽ സ്ത്രീകൾ പ്രവർത്തിച്ചിരുന്നല്ലോ, അപ്പോൾ ഒക്കെ ഓരോരുത്തരും സ്വന്തം നിലയ്ക്കാണ് പ്രശ്നങ്ങൾക്ക് എതിരെ പൊരുതിയത്.

എനിക്ക് ഒരു പ്രശ്നം വന്നാൽ അത് ഞാൻ സ്വയം നേരിടും. എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ തന്നെയാണ് മുന്നിലേക്ക് ചെയ്യുകയെന്നും അതുകൊണ്ട് വനിത സംഘടനകളെ പിന്തുണച്ചോ എതിർത്തോ ഒന്നും പറയുന്നില്ല. ഡബ്ല്യുസിസി പോലെയുള്ള വനിത സംഘടന ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. അത് സംഘടന രൂപീകരിച്ചവരോട് ചോദിക്കേണ്ട ചോദ്യമാണെന്നും ശ്വേത പറയുന്നു.

എല്ലാ മേഖലകളിലും പ്രശ്നങ്ങൾ കാണും. സിനിമ എന്നല്ല, എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളെ നമ്മൾ എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. സ്വന്തമായി പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കണം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ലെന്നുമാണ് ശ്വേതാ മേനോൻ പറയുന്നത്.

Also Read
വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ

Advertisement