തുടക്കകാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് പെട്ടെന്നാണ് വണ്ണം വെച്ചത്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്

1529

2021 ലെ തിരുവോണ നാളിൽ പുറത്തുവന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ചിത്രയുടെ വിയോഗ വാർത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരരുന്നു പ്രിയ നടിയുടെ അന്ത്യം.

1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജവിച്ച ചിത്ര പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറുകയായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ സജീവമായിരുന്ന ചിത്ര മമ്മൂട്ടി മോഹൻലാൽ രജനികാന്ത് സുരേഷ് ഗോപി തുടങ്ങി ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി അഭിനയിച്ചിരുന്നു.

Advertisements

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കവെ 1990ൽ ചെന്നെയിലെ ബിസിനസ്സ്മാൻ വിജയരാഘവനെ വിവാഹം കഴിക്കുകയായിരുന്നു താരം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ താരം പിന്നീട് മടങ്ങി എത്തിയെങ്കിലും അത്ര സജീവം ആയിരുന്നില്ല.

Also Read
തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടിരൂപ നൽകി താരം

ചില തമിഴ് സീരിയലുകളിലും നടി വേഷമിട്ടിരുന്നു. അതേ സമയം മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ ചിത്ര ആഗ്രഹിച്ചിരുന്നു എന്ന് നടിയുടെ വിയോഗത്തിന് ശേഷം ഒരു സുഹൃത്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലുള്ളവർ എന്നെ മറന്നതു പോലെ. പക്ഷേ, പ്രേക്ഷകർ എന്നെ മറക്കില്ല.

ആ നാടുമായും മലയാളികളുമായും അത്രയേറെ ബന്ധമുണ്ടെന്ന് ചിത്ര ഈ സുഹൃത്തിനോട് പറഞ്ഞിരുന്നു. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് ചിത്ര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ദിലീപ്, മീരാജാസ്മിൻ ചിത്രത്തിൽ റാണിമ്മാ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. അതേ സമയം ചിത്രയ്ക്ക് തടി കൂടുതൽ ഉള്ളത് നടിയുടെ പല നല്ല അവസരങ്ങളും നഷ്ടപ്പെടുത്തിയിരുന്നു.

സിനിമാ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ പ്രേക്ഷകർ കണ്ടത് മെലിഞ്ഞ സുന്ദരിയായ ചിത്രയെ ആയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ നടിക്ക് വണ്ണം വയ്ക്കുകയായിരുന്നു, ഇതിനെ കുറിച്ച് മുമ്പ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചിത്ര തുറന്നു പറഞ്ഞിരുന്നു.

Also Read
വംശി ചിത്രത്തിന് വിജയിയ്ക്ക് ലഭിക്കുന്നത് പടപകൂറ്റൻ പ്രതിഫലം, ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അമ്പരപ്പിച്ച് ദളപതി വിജയ്

നടിയുടെ വിയോഗത്തിന് പിന്നാലെ ഈ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ. വണ്ണം വച്ചു എന്നാണ് നടി പറയുന്നത്. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീൻ ഷൂട്ട്ചെയ്യുമ്പോൾ വളരെ അസ്വസ്ഥയായിരുന്നു.

ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഇല്ല. അന്നതൊക്കെ പറഞ്ഞുതരാനും ആരുമില്ലായിരുന്നു എന്നും ചിത്ര പറഞ്ഞിരുന്നുു. സിനിമയിൽ തന്നെ ആകർഷിച്ചതിനെ കുറിച്ചും നടി അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രശസ്തിയാണ് സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. സിനിമ എന്റെ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നുവെന്നും ചിത്ര പറഞ്ഞിരുന്നു.

Also Read
വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ

Advertisement