ലാലേട്ടൻ ഒഴികെ ബാക്കിയെല്ലാവരുടെയും കൂടെ അഭിനയിച്ചു, ലാലേട്ടന് ഒപ്പം അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്, നല്ലൊരു റോൾ കിട്ടിയാൽ തീർച്ചയായും ഞാനത് ചെയ്യും: മന്യ

209

1992ൽ പുറത്തിറങ്ങിയ കിഴക്ക് വരും പാട്ട് എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി മന്യ. അതിനു ശേഷം താരം മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു.

പല പരസ്യങ്ങൾക്കു വേണ്ടിയും മോഡലായ മന്യ 2000 ത്തിൽ ജോക്കർ എന്ന ലോഹിതദാസ് ദിലീപ് സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. തുടർന്ന് വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ, കുഞ്ഞിക്കൂനൻ എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
ഇന്ദ്രൻസ് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഫീച്ചർ ഫോൺ, അതിന് ഒരു കാരണവുമുണ്ട്: വെളിപ്പെടുത്തൽ

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്. അതേ സമയം അന്യദേശക്കാരിയും ഭാഷക്കാരിയാണെങ്കിലും മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെ പോലെ ഇഷ്ടമായിരുന്നു മന്യയെ.

മികച്ച വേഷങ്ങൾ ചെയ്ത് മലയാളത്തിൽ തിളങ്ങിയ മന്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 2008 ൽ സത്യ പട്ടേലിനെ വിവാഹം ചെയ്തെങ്കിലും വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ൽ വികാസ് ബാജ്പേയിയെ വിവാഹം ചെയ്ത മന്യ ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം അമേരിക്കയിലാണ് താമസം. താരം അവിടെ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

അതേ മന്യ ദിലീപിന്റെ ജോഡിയായി അഭിനയിച്ച കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സായി കുമാറിന്റെ വില്ലൻ കഥാപാത്രം വാസു അണ്ണൻ അടുത്തിടെ വൈറലായിരുന്നു. ചിത്രത്തിൽ മന്യയുടെ കഥാപാത്രത്തെ വാസു അണ്ണൻ കൊല്ലുകയാണ് ചെയ്യുന്നത്. സിനിമയിൽ കഥ അങ്ങനെയാണെങ്കിലും ട്രോളുകളിൽ വാസു അണ്ണൻ മന്യയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്നതായായിരുന്നു.

Also Read
ചാക്കോച്ചന് അമ്പതിനായിരം കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് കിട്ടിയത് വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം: സംഭവം ഇങ്ങനെ

ട്രോളുകൾ നിറഞ്ഞതോടെ മന്യയെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി. ഇപ്പോൾ സിനിമയിലേക്ക് ഒരു തിരിച്ചു വരവിന് തനിക്ക് ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മന്യ പറഞ്ഞു. വാസു അണ്ണൻ ട്രോളുകളെ കുറിച്ചും മന്യ പറയുന്നുണ്ട്. മന്യയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ ഭർത്താവ് ഫേസ്ബുക്ക് ഒന്നും അങ്ങനെ ഉപയോഗിക്കാറില്ല. പക്ഷേ അദ്ദേഹത്തിന് ഒരുപാട് മലയാളി സുഹൃത്തുക്കൾ ഉണ്ട്. അവരെല്ലാം ട്രോളുകൾ വാട്സാപ്പിലൂടെ വികാസിന് അയച്ച് കൊടുത്തു. ഒരീസം ആരാണ് വാസുവണ്ണൻ എന്ന് ചോദിച്ച് വികാസ് വന്നപ്പോഴാണ് ഇങ്ങനെ ട്രോളുകൾ പ്രചരിക്കുന്നതിനെ കുറിച്ച് ഞാൻ പോലും അറിഞ്ഞത്.

അദ്ദേഹം അതൊരു കോമഡി സെൻസിലാണ് എടുത്തത്. ആ ട്രോൾ ഉണ്ടാക്കിയവർ അതൊരു സീരിയസ് വിവാഹമായി കണ്ടല്ല ചെയ്തത്. വാസുവണ്ണൻ ഒരു വില്ലനാണെങ്കിലും നായകനായി മാറിയാൽ എങ്ങനെ ആയിരിക്കുമെന്നാണ് അതിലൂടെ പറഞ്ഞത്. വളരെ രസകരമായിരുന്നത്. ആ ട്രോളുകൾ എനിക്കും ഒരു ഷോക്ക് പോലെ തോന്നി.

Also Read
ഡബ്ലിയുസിസി വരുന്നതിന് മുന്നേ മലയാള സിനിമയിൽ ഉള്ള ആളാണ് ഞാൻ, എനിക്ക് ഒരു പ്രശ്നം വന്നാൽ അത് ഞാൻ സ്വയം നേരിടും: ശ്വേത മേനോൻ

വിവാഹ ഫോട്ടോയായി അവരത് എഡിറ്റ് ചെയ്തതൊക്കെ കണ്ടപ്പോൾ ശരിക്കും ചിരിച്ച് പോയി. മമ്മൂക്ക, ദിലീപേട്ടൻ, സുരേഷേട്ടൻ, ജയറാമേട്ടൻ എന്നിങ്ങനെ ലാലേട്ടൻ ഒഴികെ ബാക്കി എല്ലാവരുടെയും കൂടെ അഭിനയിച്ചു. പക്ഷേ അത് മാത്രം മിസ് ആയി പോയി. അതിനൊരു അവസരം ലഭിച്ചതുമില്ല. എനിക്കൊരുപാട് ആഗ്രഹമുണ്ട്.

മന്യ ചേച്ചി സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ടോന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്. എനിക്ക് ആദ്യ പ്രണയം പോലെയാണ് സിനിമ. നല്ലൊരു കഥാപാത്രം വന്നാൽ തീർച്ചയായും ഞാനത് ചെയ്യും. മുൻപത്തെ പോലെ ഒരുപാട് സിനിമകൾ ചെയ്യാൻ പറ്റില്ല. കാരണം ജീവിതം ഒരുപാട് മാറി പോയി. പക്ഷേ നല്ലൊരു റോൾ കിട്ടിയാൽ ഞാനെന്തായാലും തിരിച്ച് വരും. അത് ലാലേട്ടന്റെ കൂടെ ആണെങ്കിൽ വലിയൊരു അനുഗ്രഹം കൂടി ആയിരിക്കും.

ഞാൻ മമ്മൂക്കയുടെ വലിയൊരു ഫാൻ ആണ്. അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കാണാറുണ്ട്. രാക്ഷസ രാജാവിന്റെ ലൊക്കേഷനിൽ നിന്നാണ് ആദ്യമായി കാണുന്നത്. മമ്മൂക്ക വളരെ സിംപിളാണ്. സൂപ്പർസ്റ്റാർ ആണെങ്കിലും അതിന്റെ ഒരു ജാഡയോ ആറ്റിറ്റിയൂഡോ കാണിക്കാറില്ല. അത്രയും ഇഷ്ടമാണെനിക്കെന്നും മന്യ പറയുന്നു.

Also Read
തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടിരൂപ നൽകി താരം

Advertisement