മിമിക്രി രംഗത്തുനിന്നും സിനിമയിൽ എത്തി ചെറിയ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് കലാഭവൻ ഹനീഫ്. വർഷങ്ങളായി മലയാള സിനിമയിൽ ഉള്ള നടൻ സൂപ്പർതാര സിനിമകളിൽ ഉൾപ്പെടെ അഭിനയിച്ച് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.
അതേ സമയം കുറച്ച് സമയം മാത്രം സ്‌ക്രീനിലുളള കഥാപാത്രങ്ങളാണ് കലാഭവൻ ഹനീഫിന് കുടുതൽ ലഭിച്ചത്. എന്നാൽ അതിൽ കുറെ റോളുകൾ നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്ദേശം, ഗോഡ്ഫാദർ പോലുളള സിനിമകളിലൂടെയാണ് കലാഭവൻ ഹനീഫ് കയറിവന്നത്.
കലാഭവൻ ഹനീഫ് ചെയ്ത കോമഡി റോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മിക്ക സിനിമകളിലും നടൻ ശ്രദ്ധേയ റോളുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യത്തെ കുറിച്ച് മനസുതുറക്കുകയാണ് കലാഭവൻ ഹനീഫ്.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ദിലിപീന്റെ സിനിമകളിൽ എപ്പോഴും വേഷങ്ങൾ ലഭിക്കാറുണ്ടെന്ന് നടൻ പറയുന്നു, ഒന്നോ രണ്ടോ സീനാണെങ്കിൽ പോലും ഞാൻ പോയി അഭിനയിക്കും. ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു.
ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ച കാര്യവും കലാഭവൻ ഹനീഫ് പറയുന്നു. ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാൻ പിടിച്ച ഒരു പരിപാടിക്കിടെയാണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. റഹ്മാനും ഞാനും ദിലീപും കൂടിയാണ് അന്ന് പരിപാടി അവതരിപ്പിച്ചത്.
അന്ന് ദിലീപ് എനിക്ക് ജഗതിയെ അനുകരിച്ച് കാണിച്ച് തന്നിട്ടുണ്ടെന്ന് നടൻ പറഞ്ഞു. അന്ന് ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുളള ദിലീപിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുളള കലാകാരനാണ്.
Also Read
ഇന്ദ്രൻസ് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഫീച്ചർ ഫോൺ, അതിന് ഒരു കാരണവുമുണ്ട്: വെളിപ്പെടുത്തൽ
അബിയുടെ കല്യാണത്തിനാണ് പിന്നെ വീണ്ടും കണ്ടത്. പിന്നെയും കുറെകഴിഞ്ഞ് തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ ദിലീപിന്റെ കൂടെ അഭിനയിച്ചു. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും.
ദിലീപിന്റെ അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നിൽക്കുന്ന നടനാണ് ദിലീപ്. ഞാൻ സിനിമയ്ക്ക് ആവശ്യമുളള ആളൊന്നുമല്ല.
ഒരിക്കൽ ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോൾ എനിക്ക് ഇക്കയെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിൽ എല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി. അങ്ങനെയുളള ദിലീപിന് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ മറ്റ് എന്താണ് ചെയ്യാൻ കഴിയുകയെന്നും കലാഭവൻ ഹനീഫ് ചോദിക്കുന്നു.