ചാക്കോച്ചന് അമ്പതിനായിരം കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് കിട്ടിയത് വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം: സംഭവം ഇങ്ങനെ

1880

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരങ്ങൾ ആണ് കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും. ഒരാൾ റൊമാന്റിക് നായകനായും മറ്റേയാൾ ആക്ഷൻ ഹീറോയായും ആയിരുന്നു മലയാള സിനിമയിൽ തിളങ്ങിയത്.
ഇരുവർക്കും ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും. രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയാണ് അഞ്ചിനോട് ഇഞ്ചോടിഞ്ച്. ഇതിൽ അതിഥിയായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്.

Advertisements

അപ്പോഴാണ് സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് തന്റെ ആദ്യത്തെ പ്രതിഫലത്തിന്റെ പിന്നിലെ കഥ പറയുന്നത്. ആദ്യത്തെ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയത്? എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി ചോദിക്കുമ്പോൾ അമ്പതിനായിരം രൂപയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

Also Read
തുടക്കം മുതൽ പൊരുത്തക്കേടുകളായിരുന്നു, ഞാൻ ഒരുപാട് ബുദ്ധിമുട്ടി, ഒരുവർഷം കൊണ്ട് അവസാനിപ്പിച്ച തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശ്രിത ശിവദാസ്

പിന്നാലെ സുരേഷ് ഗോപി തന്റെ പ്രതിഫലത്തിന്റെ കഥയിലേക്ക് കടക്കുകയാണ്. എനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചൻ സാറാണെന്ന് സുരേഷ് ഗോപി അറിയിച്ചു. അദ്ദേഹം തന്റെ വലിയപ്പാപ്പന്റെ അനിയൻ ആണെന്ന് കുഞ്ചാക്കോ ബോബനും വെളിപ്പെടുത്തി.അന്ന് ഉണ്ണി മേരിയുടെ വീട് വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു അപ്പച്ചൻ സാറിന്റെ ഓഫീസ്.

ഞാൻ അവിടെ വന്നു അപ്പച്ചൻ സാറ് വന്ന് രണ്ടായിരത്തി അഞ്ചൂറിന്റെ ഒരു ചെക്ക് എഴുതി ഒപ്പിട്ട് കൈയ്യിൽ വച്ച് തന്നു. എന്നോട് അച്ഛൻ നേരത്തെ പറഞ്ഞിരുന്നു അപ്പച്ചൻ സാറിന്റെ കൈയ്യിൽ നിന്നും നേരിട്ടേ അതിപ്പോൾ ഒരു പൈസ ആണെങ്കിൽ പോലും വാങ്ങിക്കാൻ പാടുള്ളൂ. ഭയങ്കര വളർച്ചയുണ്ടാകും എന്നും സുരേഷ് ഗോപി പറയുന്നു.

അപ്പോൾ ഞാൻ പറഞ്ഞു, സർ എനിക്ക് തരണമെന്ന്. അവിടുന്ന് ചെക്ക് വാങ്ങിച്ചോണ്ട് പോയ്ക്കോളണം എന്നായിരുന്നു പറഞ്ഞത്. ഇല്ല സർ തന്നെ തരണം എന്ന് ഞാൻ പറഞ്ഞു. പുള്ളിയ്ക്ക് അത് ഭയങ്കര അഭിമാനമായി.

Also Read
തുടക്കകാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് പെട്ടെന്നാണ് വണ്ണം വെച്ചത്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്

പുള്ളി വന്ന് ഈ രണ്ടായിരത്തി അഞ്ഞൂറിന്റെ ചെക്ക് കയ്യിൽ വച്ച് തന്നിട്ട് അതിലെ പൂജ്യം കണ്ടോ എന്ന് ചോദിച്ചു. പൂജ്യത്തിന്റെ എണ്ണം കൂട്ടി കൂട്ടി കൊണ്ടു വരണം കെട്ടോ എന്നു അദ്ദേഹം പറഞ്ഞുവെന്നും സുരേഷ് ഗോപി ഓർക്കുന്നു.

പിന്നെ എപ്പോ കണ്ടാലും, സാധാരണ നമ്മൾ കണ്ടാൽ ചോദിക്കുക എന്തൊക്കെയുണ്ട് വിശേഷം വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നുവോ എന്നെല്ലാമല്ലേ. പക്ഷെ അദ്ദേഹം എന്നോട് ആദ്യം ചോദിക്കുക ഇപ്പോൾ എത്രയാണ് വാങ്ങുന്നത്, എത്ര പൂജ്യ കൂടി? എന്നായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നു.

അതേ സമയം നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പടയാണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. വരനെ ആവശ്യമുണ്ട് ആയിരുന്നു അവസാനം തീയേറ്ററുകളിലെത്തിയ സുരേഷ് ഗോപി സനിമ. ശോഭനയും സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാസ് ആക്ഷൻ ചിത്രങ്ങളായ കാവൽ, പാപ്പൻ തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ തയ്യാറെടുക്കുന്ന സിനിമകൾ. പാപ്പനിൽ മകൻ ഗോകുൽ സുരേഷും ഒപ്പം അഭിനയിക്കുന്നുണ്ട്.

Advertisement