മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

178

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തിലമലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയും സഹോദരി അഭിരാമിയും ബിഗ് ബോസിലും മൽസരാർത്ഥിയായി എത്തിയിരുന്നു. അമൃതയ്ക്ക് ഒപ്പം സഹോദരി അഭിരാമിയും മ്യൂസിക് ബാൻഡുമായി സ്റ്റേജ് ഷോകളിലും മറ്റും സജീവമാണ്.

സോഷ്യൽ മീഡിയകളിലും സജീവമാണ് അമൃതയും അഭിരാമിയും. സ്വന്തമായിഒരു യൂട്യൂബ് ചാനലുമുള്ള ഇവർ വിശേഷങ്ങൾ പങ്കുവെച്ച് ഇവർ എത്താറുമുണ്ട്. ഇപ്പോഴിതാ ഈ ഓണക്കാലത്ത് മകൾ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിച്ചതിന്റെ ഫോട്ടോ പങ്കുവെച്ച് അമൃത എത്തിയിരുന്നു.

Advertisements

മകൾക്ക് ഒപ്പമുള്ള അമൃതയുടെ ഓണാഘോഷ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. മകളെ ചേർത്തുപിടിച്ച് ഓണവേഷത്തിൽ ആയിരുന്നു അമൃതാ സുരേഷ് മകൾക്കൊപ്പം ഫോട്ടോ പങ്കുവെച്ചത്. ഒപ്പം ഒരു കിറിപ്പും താരം പങ്കുവെച്ചിരുന്നു. ഇതു മതി, ഇതു മാത്രം മതി എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം മകളുടെ ചിത്രം പങ്കിട്ട കുറിപ്പിന്റെ അവസാനം അമൃത കുറിച്ചു.

Also Read
”ഹോം” എന്ന സിനിമ കണ്ടവർക്ക് ആ കഥാപാത്രമായി മഞ്ജുപിള്ളയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല! മലയാള സിനിമ ഈ താരത്തിനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല ഇത് വരെ; കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് ഇങ്ങനെ: പാപ്പു അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം പാപ്പൂന്റെ ഉമ്മ പാപ്പു അപ്പൊ എന്നെ മാത്രം മതിയോ? പാപ്പൂനെ മാത്രം മതി’ പാപ്പു : എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ. എനിക്ക് എന്താണ് ഇതിൽ കൂടുതൽ എന്റെ ജീവിതത്തിൽ വേണ്ടത്. അവളാണ് എന്നെ പൂർണ്ണയാക്കിയത്. ഇതു മതി, ഇതു മാത്രം മതി എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം’എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പോസ്റ്റ് അവസാനിപ്പിച്ചത്.

എന്നാൽ, ബാബു കെഎം എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നുവന്ന പ്രകോപനപരമായ കമന്റിന് വായടപ്പിക്കുന്ന മറുപടി നൽകി എത്തിയിരിക്കുകയാണ് അമൃത സുരേഷ് ഇപ്പോൾ.കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്നായിരുന്നു ഇയാളുടെ കമന്റ്. ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ ആണ് സഹോദരാ എന്നായിരുന്നു അമൃത സുരേഷ് ഈ കമന്റിന് മറുപടി നൽകിയത്.

Also Read
‘കുറച്ച് വസ്ത്രങ്ങൾ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ’! കോവിഡിൽ നട്ടംതിരിയുന്നതിനിടെ ആഘോഷങ്ങൾ എത്തിയപ്പോൾ ബുദ്ധിമുട്ടുന്നവരുടെ മനസറിഞ്ഞ് നന്മയുടെ കരംനീട്ടി ചിലരെത്തി : കുറിപ്പ്

അമൃതയുമായി ബന്ധം വേർപിരിഞ്ഞ നടൻ ബാല കഴിഞ്ഞ ദിവസം വേറെ വിവാഹം കഴിച്ചിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയകോളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതു മുൻനിർത്തിയാണ് ബാബാ കെഎം ഇത്തരത്തിൽ ഒരു കമന്റിട്ടത്.

Advertisement