മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സീനിമാ സീരിയൽ താരമാണ് നടി സ്റ്റെഫി ലിയോൺ. മിനിസ്‌ക്രീനിൽ നിരവധി പരമ്പരകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്താണ് സ്റ്റെഫി ലിയോൺ ആരാധകരുടെ പ്രയങ്കരിയായി മാറിയത്.
ഇതിനോടകം തന്നെ അരയന്നങ്ങളുടെ വീട്, അഗ്‌നിപുത്രി, വിവാഹിത, ഇഷ്ടം, സാഗരം സാക്ഷിയായി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത അഗ്‌നിപുത്രിയാണ് ആദ്യ സീരിയൽ. ഇതുവരെ സ്റ്റെഫി ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2-3 സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇതിൽ തന്നെ ഫ്‌ളവേഴ്‌സ് ചാനലിലെ അരയന്നങ്ങളുടെ വീടിലെ സ്റ്റെഫിയുടെ ലില്ലികുട്ടി എന്ന കഥാപത്രം പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഒന്നാണ്. സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി.
എന്നാൽ പലരും സ്റ്റെഫിയോട് ഇടക്കൊക്കെ തമാശയ്ക്ക് കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമാണ്, സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് താര ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ സ്റ്റെഫി ലിയോണിന് എന്ന്! എനിക്ക് സണ്ണി ലിയോണുമായി യാതൊരു ബന്ധവുമില്ല.
എന്റെ ഭർത്താവിന്റെ പേരാണ് ലിയോൺ, ലിയോൺ കെ തോമസ്. അപ്പോൾ സ്വാഭാവികമായി എന്റെ പേരിന്റെ കൂടെ വരണ്ട പേരല്ല അത്. ഞാൻ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാൻ ലിയോൺ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോൺ ആണ്.
വളരെ അഭിമാനത്തോടെ ഞാൻ കൊണ്ടുനടക്കുന്ന പേരാണിത്. ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിന് വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ടത്. പ്രണയിച്ച് അങ്ങനെ നടന്നിട്ടൊന്നുമില്ല പക്ഷേ സ്‌നേഹമായിരുന്നു.
രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ആദ്യമായി പ്രണയം തുറന്നുപറഞ്ഞത് ലിയോൺ ചേട്ടനാണ്. അഭിനയിക്കാനുള്ള ഫുൾ സപ്പോർട്ട് തരുന്നത് എനിക്ക് പുള്ളിയാണ്. ഞാൻ ജോസ്‌മോൻ എന്നാണ് ലിയോൺ ചേട്ടനെ വിളിക്കുന്നത്. എന്നെ ജോസ്മോളൂ എന്നും ആണെന്ന് സ്റ്റെഫി വ്യക്തമാക്കുന്നു.