അപകടത്തിൽപ്പെട്ട് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്നെ ആദ്യം വിളിച്ചത് മോഹൻലാൽ ആണ്, അതാണ് സ്‌നേഹം: വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

16

ഗായകൻ എംജി ശ്രീകുമാർ താരരാജാവ് മോഹൻലാലിനെപ്പോലെയാണോ പാടുന്നത് അതോ മോഹൻലാൽ, എംജി ശ്രീകുമാറിനെപ്പോലെയാണോ പാടുന്നത് എന്ന് ചോദിച്ചാൽ പ്രേക്ഷകർ ആകെ ആശയ കുഴപ്പത്തിലാകും, കാരണം ഇത്രയേറെ സമാനതകളുള്ള രണ്ടു ശബ്ദങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല .

മോഹൻലാലിന്റെ ഒട്ടുമിക്ക ഗാനങ്ങൾക്കും ശബ്ദം നല്കാൻ എംജി ശ്രീകുമാറിന് ഭാഗ്യം സിദ്ധിച്ചതും അതുകൊണ്ടാണ്. കോളേജ് കാലം മുതൽക്കേ സുഹൃത്തുക്കളായ മോഹൻലാലും എംജി ശ്രീകുമാറും സിനിമയിലും വളരെ ഒത്തിണക്കത്തോടെയാണ് വർക്ക് ചെയ്തിട്ടുള്ളത്.

Advertisements

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഭൂരിഭാഗവും എംജി ശ്രീകുമാർ ആണ് ആലപിച്ചിരിക്കുന്നത്. മോഹൻലാലിനെ കുറിച്ച് ഓർക്കുമ്‌ബോൾ തന്റെ മനസ്സിൽ ആദ്യം വരുന്നത് ആലപ്പുഴ ഹോസ്പിറ്റലിൽ ആക്‌സിഡന്റായി കിടക്കുമ്‌ബോൾ തൻറെ സുഖവിവരം അന്വേഷിച്ച് അവിടേക്ക് വിളിച്ച സന്ദർഭമാണെന്ന് എംജി ശ്രീകുമാർ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.

‘വർഷങ്ങൾക്ക് മുൻപ് പാലക്കാട് ഞങ്ങളുടെ ഗാനമേള ടീം ഒരു പരിപാടി കഴിഞ്ഞു വരുന്ന വഴിക്ക് ഒരു അപകടമുണ്ടായി. ഒരു കെഎസ്ആർടിസി ബസ് ഞങ്ങളുടെ വാനിൽ കൊണ്ട് ഇടിച്ചു, ഞാൻ തെറിച്ചു വീണു. എന്റെ നെറ്റി പൊട്ടി.

ആലപ്പുഴയിലെ ഒരു ഹോസ്പിറ്റലിൽ എന്നെ അഡ്മിറ്റ് ചെയ്തു, അപ്പോൾ ഡോക്ടർ ആദ്യം വന്നു പറഞ്ഞത് നിങ്ങളെ മോഹൻലാൽ വിളിച്ചുവെന്നാണ്’, എന്റെ അപകട വാർത്ത അറിഞ്ഞു എന്നെ ആദ്യം അവിടേക്ക് വിളിച്ച വ്യക്തി മോഹൻലാൽ ആയിരുന്നു. അതാണ് ബന്ധം സ്‌നേഹം. ഇന്നും ഞങ്ങളത് തുടരുന്നു’. എംജി ശ്രീകുമാർ പറയുന്നു.

Advertisement