ആ രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് എല്ലാം മാറ്റി മറിച്ചത്: ജോജു ജോർജിന്റെ വെളിപ്പെടുത്തൽ

34

മലയാളത്തിന്റെ പുതിയ സൂപ്പർ താര ഹീറോയായി മാറിയിരിക്കുകയാണ് ജോജു ജോർജ്ജ് ഇപ്പോൾ. ജോജുവിന്റെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ വലിയ ആഘോഷമായി പ്രേക്ഷകർ കൊണ്ടാടുമ്പേൾ ടോവിനോയ്ക്ക് ശേഷം അടുത്ത സൂപ്പർ താരത്തെ മലയാള സിനിമയുടെ സിംഹാസനത്തിലേക്ക് സ്വീകരിച്ചിരുത്തുകയാണ് പ്രേക്ഷകർ.

Advertisements

എന്നാൽ താൻ നായക വേഷം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന നടനല്ലെന്നും, നല്ല സിനിമയുടെ ഭാഗമാകാൻ ഏതു വേഷം സ്വീകരിക്കാനും താൻ തയ്യാറാണെന്നും ജോജു വ്യക്തമാക്കുന്നു. സിനിമയിൽ മുഖം കാണിക്കണമെന്നതായിരുന്നു ആദ്യത്തെ ആഗ്രഹം. അത് കഴിഞ്ഞപ്പോൾ ഒരു ഡയലോഗ് വേണം എന്നായി.

പിന്നീട് പോസ്റ്ററിൽ എവിടെയെങ്കിലും ഒരു ഫോട്ടോ വരണമെന്ന ആഗ്രഹം തോന്നി, ഇതോരോന്നും സ്റ്റെപ് ബൈ സ്റ്റെപ്പ് ആയിട്ടാണ് സാധിച്ചത്. ഒറ്റയടിക്കുള്ള ഒരു കയറ്റമല്ലായിരുന്നു. അത് കൊണ്ട് തന്നെ നല്ല സിനിമയിൽ അഭിനയിക്കുക എന്നതാണ് എന്റെ ലഹരി.

നായകനെന്ന ഇമേജിൽ മാത്രം നിൽക്കാൻ ആഗ്രഹിക്കുന്നില്ല’. ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ജോജു പറയുന്നു. ജോഷി സാറിന്റെ ‘പൊറിഞ്ചു മറിയം ജോസിലെ പൊറിഞ്ചു എന്ന കഥാപാത്രം എനിക്ക് ലഭിച്ചപ്പോൾ ഇത് എങ്ങനെ അവതരിപ്പിക്കണം എന്നൊരു ആശയകുഴപ്പമുണ്ടായിരുന്നു, ഞാൻ പലരോടും ഇതിനെക്കുറിച്ച് ചോദിച്ചു, പലരും പല രീതിയിലുള്ള അഭിപ്രായങ്ങൾ നൽകി.

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനോട് ചോദിച്ചപ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തത് രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ്. അത് കണ്ടപ്പോൾ തന്നെ പൊറിഞ്ചുവാകാനുള്ള ആത്മവിശ്വാസം ലഭിച്ചു’, അഭിമുഖത്തിനിടെ ജോജു വ്യക്തമാക്കുന്നു.

Advertisement