ജയറാമിന്റെ ഈ ചിത്രം ഇഷ്ടമായില്ലെങ്കിൽ ഹരീഷ് കണാരൻ പണം തിരിച്ചുതരും; കള്ളം പറഞ്ഞ് വരരുത്; ബൈജുവിന്റെ ഉറപ്പ്, വീഡിയോ വൈറൽ

22

മലയാളത്തിന്റെ ജനപ്രിയ നാടകൻ ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമൻ വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർ പുറത്തു വിട്ട വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. പട്ടാഭിരാമന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളായ ഹരീഷ് കണാരനും ബൈജു സന്തോഷുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും സിനിമ കാണണം, നിങ്ങൾക്കെല്ലാം വളരെ ഇഷ്ടപ്പെടുമെന്ന് ഹരീഷ് കണാരൻ ഉറപ്പിച്ചു പറയുന്നതു കേട്ട് കുസൃതിയായി ബൈജു ചോദിച്ചു ‘ഇഷ്ടപ്പെട്ടില്ലെങ്കിൽ ഹരീഷ് ആ കാശ് തിരിച്ചുകൊടുക്കുമോ?’ പൊട്ടിച്ചിരിയോടെ ഹരീഷ് ബൈജുവിനെ നോക്കിയപ്പോൾ അങ്ങനെ തന്നെ പറയുവാൻ ബൈജു നിർബന്ധിച്ചു. ഒടുവിൽ ഹരീഷ് കണാരൻ പ്രേക്ഷകരോട് പറഞ്ഞു ‘ഞാൻ തരും.’

Advertisements

സിനിമ ഇഷ്ടപ്പെടുന്നവർ ഇല്ലെന്ന് കള്ളം പറഞ്ഞ് വരരുതെന്നും അത്രയും കാശ് തന്റെ കൈയിലില്ലെന്നും ഹരീഷ് ചെറുചിരിയോടെ പറയുന്നു.കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, പ്രേംകുമാർ, ജനാർദ്ദനൻ, മിയ, പാർവതി നമ്ബ്യാർ, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.

തിരക്കഥ ദിനേഷ് പള്ളത്ത്, ഛായാഗ്രാഹണം രവിചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്പ്രതാപൻ കല്ലിയൂർ, ഗാനങ്ങൾകൈതപ്രം ദാമോദരൻ നമ്ബൂതിരി, മുരുകൻ കാട്ടാക്കട, സംഗീതം എം. ജയചന്ദ്രൻ.

Advertisement