വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായർ. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്ക് എത്തുന്നത്. 2010 ൽ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.
അഞ്ജലി നായരുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയത് താരരാജാവ് മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകൾ ആണ് നൽകിയത്. പുലിമുരുകൻ, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഞ്ജലിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
അതേ സമയം ഈ കഴിഞ്ഞ നവംബർ 21ന് ആയിരുനന്നു അഞ്ജലി നായർ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
നേരത്തെ ഫോട്ടോഗ്രാഫർ ആയ അനീഷ് ഉപാസനയെ അഞ്ജിലി വിവാഹം കഴിച്ചെങ്കിലും പിന്നീട് പിരിയുക ആയിരുന്നു. ആ ബന്ധത്തിൽ അഞ്ജലിക്ക് ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ തങ്ങളുടെ പുതിയൊരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി.
തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പോലെ. ഒരു സ്വീറ്റ് ബേബി ഗേൾ. എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് കുഞ്ഞിനും അജിത് രാജുവിനും ഒപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.
നിരവധി ആരാധകരാണ് താരത്തിന് ആശംസ അർപ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സഹതാരങ്ങളും സുഹൃത്തുക്കളും എല്ലാം അഞ്ജലി നായരുടെ പോസ്റ്റി ലൈക്കും കമന്റുകളുമായി എത്തിയിട്ടുണ്ട്.