പലർക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ട്, അത്തരത്തിൽ ഒരു പാട്ണറെ താൻ ആഗ്രഹിക്കുന്നില്ല, ഭാവി വരനെ കുറിച്ച് ഹണി റോസ്

131

ഏതാണ്ട് പതിനേഴ് വർഷങ്ങളിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് നടി ഹണി റോസ്. മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് മുതൽ കനവെ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് മൈ ഗോഡ്, സർ സിപി എന്നീ ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

Advertisements

താരാജാവ് മോഹൻലാലിന്റെ നായികയായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിൽ അഭിനയിച്ച ഹണി മോഹൻാലിന്റെ തന്നെ ബിഗ്ബ്രദർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ എന്ന സിനിമയിലും ലാലിന്റെ നായികയായി എത്തുന്നത് ഹണി റോസ് ആണ്.

ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെടുന്ന ആളെയായിരിക്കും വിവാഹം ചെയ്യുക എന്നും,അതിപ്പോൾ നാട്ടിൻപ്പുറത്ത് കാരനായാലും നഗരത്തിൽ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹണി റോസ്. അതേ സമയം വിവാഹം കഴിക്കേണ്ട സമയമായെന്ന് തോന്നുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പലർക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ട്. അത് മനസ്സിലാവുകയും ചെയ്യുമായിരുന്നു. എന്നാൽ സിനിമാ ഫീൽഡിൽ എത്തിയതിന് ശേഷം മഷിയിട്ട് നോക്കിയാൽ പോലും അങ്ങനെ ആരും നോക്കാറില്ലെന്ന് നടി പറയുന്നു.

വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി വളരെ ജെന്യുവിൻ ആയിരിക്കണമെന്നതാണ് ആഗ്രഹം. പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ള പാട്ണറെ താൻ ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് പറയുന്നു. കൈരളി ടിവിയിലെ ജെ ബി ജംങ്ഷനിൽ പങ്കെടുക്കവേയാണ് ഹണി റോസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisement