നാടകരംഗത്ത് നിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സായികുമാർ. റാംജിറാവു സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം നായകനായും സഹനടനായും വില്ലനായും എല്ലാം ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.
അദ്ദേഹത്തിന്റെ മകൾ വൈഷ്ണവിയും ഇപ്പോൾ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. സീ കേരളം ചാനലിലെ
കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുർഗ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ. കൊട്ടരക്കര ശ്രീധരൻ നായരുടെ കൊച്ചു മകൾ കൂടിയായ വൈഷ്ണവി മിനി സ്ക്രീനിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്.
വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈഷ്ണവി.
ഈ ഷോ യുടെ പ്രൊമോ വീഡിയോ വൈഷ്ണവി തന്നെ ഷെയർ ചെയ്തിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയിൽ നിർമാതാക്കളും സംവിധായകരുമടക്കം ആളുകൾ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകൻ വൈഷ്ണവിയോട് ചോദിച്ചത്. പക്ഷേ ആളുകൾ ശ്രദ്ധിക്കുന്നതിന് മുൻപേ അച്ഛൻ എന്നെ വെ ട്ടി യെന്ന് നടി മറുപടിയായി പറഞ്ഞു.
എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കിൽ നല്ല രസമാണന്നും വൈഷ്ണവി പറയുന്നു. അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അച്ഛനുമായി യാതൊരു കോൺടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്. എന്തെങ്കിലും അവഗണനകൾ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു.
മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു. സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി. ഈ ബന്ധത്തിൽ ഒരു മകനും ഉണ്ട്. ഈ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് സായി കുമാർ നടി ബിന്ദു പണിക്കരുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയാണ്.
മുൻപ് മകൾ വൈഷ്ണവിയുടെ വിവാഹത്തിന് സായികുമാർ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. വൈഷ്ണവി അഭിനയ ജീവിതത്തിൽ സജീവമായതോടെയാണ് ഈ കഥകളൊക്കെ ചർച്ചയാവുന്നത്. ഇടയ്ക്ക് അച്ഛന്റെ കൂടെയുള്ള പഴയ ഫോട്ടോസ് നടി പങ്കുവെക്കാറുമുണ്ട്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യത്തും ദൂരത്ത് എന്ന സീരിയലിലാണ് വൈഷ്ണവി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
സീരിയലിലെ വില്ലത്തി വേഷം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു. എന്നാൽ തന്റെ ആദ്യ പ്രൊജക്ടിൽ നിന്നും വേദനയുണ്ടായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞു.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയിക്കാനുള്ള അവസരം വൈഷ്ണവിയെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മാതാപിതാക്കളുടെ താൽപര്യ കുറവ് കാരണം അത് വേണ്ടെന്ന് വച്ചു. പിന്നീട് വിവാഹശേഷമാണ് അഭിനയിക്കാൻ എത്തുന്നത്. പക്ഷേ ഇൻഡസ്ട്രിയിൽ ചേർത്ത് നിർത്തിയവർ തന്നെ അകറ്റി നിർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ആണ് അന്ന് വൈഷ്ണവി വ്യക്തമാക്കിയിരുന്നു.