ഭാര്യയായിട്ടും എനിക്ക് വേണ്ടത് സിദ്ധാർത്ഥ് തരില്ല, അവസാനം അതൊരു വലിയ വഴക്കിൽ അവസാനിക്കും: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

2380

ബോളിവുഡിന്റെ സൂപ്പർ നായികയാണ് മലയാളിയായ താര സുന്ദരി നടി വിദ്യാ ബാലൻ. ബോളിവുഡിലെ മുൻനിര അഭിനയത്രിമാരിൽ ഒരാളായ വിദ്യാ ബാലൻ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രികൂടിയാണ്. വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിനൊപ്പം.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമാണ് അഭിനയം തുടങ്ങിയതെങ്കിലും ആ ചിത്രം പകുതിക്ക് വെച്ച് മുടങ്ങിയിരുന്നു.

പക്ഷേ ആ സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ വിദ്യാബാലന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനമാ ജീവിതം തന്നെ മാറി. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്.

Advertisements

പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം വിദ്യാ ബാലന് ലഭിച്ചിരുന്നു. ബോളിവുഡ് താരം വിദ്യാബാലൻ വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ്. നിർമ്മാതാവായ സിദ്ധാർത്ഥ കപൂറാണ് വിദ്യയുടെ ഭർത്താവ്. അതേ സമയം വിവാഹത്തിന് ശേഷം സിദ്ധാർത്ഥിന്റെ സിനിമയിൽ വിദ്യാ ബാലൻ അഭിനയിച്ചിട്ടില്ല.

Also Read
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചെത്തുന്നു! മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലൂടെ

എന്തുകൊണ്ടാണ് ഭർത്താവിന്റെ സിനിമകളിൽ അഭിനയിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിരിന്നു. സാധാരണഗതിയിൽ ഏതെങ്കിലും നിർമ്മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്.

എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അങ്ങനെ വ, ഴക്കിടാ തിരിക്കാനാകില്ല എന്നാണ് വിദ്യ പറയുന്നത്. സിദ്ധാർത്ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാൻ വാദിക്കും. അവസാനം അതൊരു വലിയ വ ഴ ക്കിൽ അവസാനിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സിദ്ദാർഥിന്റെ സിനിമയിൽ അഭിനയിക്കാത്തതെന്ന് വിദ്യാ ബാലൻ വിശദീകരിക്കുന്നു.

ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലം ആണെന്നും വിദ്യാ ബാലൻ തുറന്നുപറഞ്ഞു. ഭാര്യയല്ലേയെന്ന് കരുതി ഞാൻ സാധാരണഗതിയിൽ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർത്ഥ് തരണമെന്നില്ല. അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്ര ശ്നങ്ങ ൾക്ക് കാരണമാകും എന്നും നടി വ്യക്തമാക്കി.

Also Read
ആ സംഭവത്തോടെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറി! അന്ന് താനത് നിഷേധിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു ; രാജ് കുന്ദ്രയ്ക്കെതിരെ പുതിയ ആരോപണവുമായി പൂനം പാണ്ഡെ

വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന് തോന്നിയതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു വിദ്യാ ബാലൻ വ്യക്തമാക്കുന്നു.

Advertisement