മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ഫാസിലിന്റെ ഇളയ മകനാണ് യുവ നടൻ ഫർഹാൻ ഫാസിൽ. യുവ സൂപ്പർതാരം ഫഹദ് ഫാസിലിന്റെ സഹോദരൻ കൂടിയായ ഫർഹാന് പക്ഷേ സിനിമാഭിനയ രംഗത്ത് കാര്യമായ ചലങ്ങൾ ഒന്നു സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ താൻ നായകനായ ഒരു സിനിമ പരാജയപ്പെട്ടതാണ് മലയാള സിനിമയിൽ ഹീറോ വേഷങ്ങൾ മാത്രം ചെയ്യണമെന്ന തന്റെ മോഹം ഇല്ലാതാക്കിയതെന്ന് തുറന്നു പറയുകയാണ് ഫർഹാൻ ഫാസിൽ. നല്ല ഒരു ടീമിനൊപ്പം സിനിമ ചെയ്തു മുന്നോട്ടു പോകാനുള്ള തീരുമാനമാണ് തന്നെ അണ്ടർവേൾഡ് പോലെയുള്ള സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഫർഹാൻ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേയാണ് ഫർഹാന്റെ തുറന്ന് പറച്ചിൽ. ഫർഹാൻ ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ ചെയ്യാൻ പോകുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കുന്നത് രണ്ടു പേരെയാണ്. ഒന്ന് നസ്രിയ, മറ്റൊന്ന് ഉമ്മയാണ്. വാപ്പയോടോ, ഷാനുവിനോടോ (ഫഹദ് ഫാസിൽ) ഞാൻ എന്റെ സിനിമ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. എന്തെങ്കിലും ടീസർ ഒക്കെ ഷാനു കണ്ടാൽ അതിന്റെ കഥയൊക്കെ കുറിച്ചൊക്കെ ചോദിക്കും.
അല്ലാതെ അഗാധമായ ഒരു സിനിമ ചർച്ച ഞങ്ങൾ തമ്മിൽ ഇല്ല. എന്റെ സിനിമ കാര്യത്തിൽ വാപ്പ ഇടപെടാറില്ല. ഷാനുവും അങ്ങനെയാണ്. തിരിച്ചും ഞാൻ അവരുടെ സിനിമാ കാര്യങ്ങളിലും ഇടപെടാറില്ല. ഷാനു അഭിനയിക്കാൻ പോകുന്ന സിനിമയുടെ ത്രെഡ് ഒക്കെ ചിലപ്പോൾ എന്നോട് പറയാറുണ്ട്.
Also Read
ഫെമിനസത്തിലെ എന്റെ സ്റ്റാൻഡ് ഒരിക്കലും മാറില്ല, അതെ ഞാൻ അഹങ്കാരി ആണ്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ
അതിനപ്പുറം ഒരു ഡീറ്റെയിൽ ഡിസ്‌കഷൻ ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല. ഞാൻ നായകനായി അഭിനയിച്ച ബഷീറിന്റെ പ്രേമലേഖനം പരാജയപ്പെട്ടപ്പോൾ സിനിമയിൽ നിന്ന് വലിയ ഒരു ഗ്യാപ് എടുക്കാൻ ഞാൻ തീരുമാനിച്ചു. പിന്നീട് എനിക്ക് സോളോ കഥാപാത്രങ്ങൾ ചെയ്യണമെന്നില്ലായിരുന്നു.
നല്ലൊരു ടീമിനൊപ്പം സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ആസിഫ് അലി ലീഡ് റോൾ ചെയ്ത അണ്ടർവേൾഡ് എന്ന സിനിമയിൽ അഭിനയിക്കുന്നതെന്നു ഫർഹാൻ വ്യക്തമാക്കുന്നു.